Sunday, May 19, 2024
spot_img

പത്തനംതിട്ടയിൽ സിപിഎം നേതാവ് പാർട്ടി ഓഫിസിൽ ആത്മഹത്യ നിലയിൽ

പത്തനംതിട്ട : സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ടി.ആർ.പ്രദീപിനെ ഇലന്തൂരിലെ പാർട്ടി ഓഫിസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രദീപിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇന്നു രാവിലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതിനെത്തുടർന്ന് പാർട്ടി ഓഫിസിൽ സുഹൃത്തുക്കളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കർ‌ഷകനായിരുന്നു പ്രദീപ്.

Related Articles

Latest Articles