Monday, May 6, 2024
spot_img

ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു ;പിറവത്ത് 8 ഹോട്ടലുകൾക്ക് നോട്ടിസ്

പിറവം : നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ചോറ്, ചപ്പാത്തി, ചിക്കൻ, ബീഫ്, എണ്ണപ്പലഹാരങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഭക്ഷണ പാദാർത്ഥങ്ങൾക്ക് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് വിവരം.ഭക്ഷണം പാകം ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന പഴകിയ എണ്ണയും പിടികൂടി.

ഇന്ന് രാവിലെ മുതൽ തുടങ്ങിയ പരിശോധനയിൽ ബേക്കറികൾ ഉൾപ്പെടെ 8 സ്ഥാപനങ്ങളിൽ നിന്നാണു പഴകിയ ഭക്ഷണം ലഭിച്ചത്. പാലച്ചുവട് ജംക്‌ഷനിലെ ശിവനന്ദ ബേക്കറി, വിജയ ബേക്കറി, പിറവം ടൗണിലെ ഹോട്ടലുകളായ ഹണീബി, അഥീന, സിറ്റി ഹോട്ടൽ, ഐശ്വര്യ, ജേക്കേഴ്സ്, കുഞ്ഞൂഞ്ഞ് എന്നിവിടങ്ങളിൽ നിന്നാണു ഭക്ഷണം പിടിച്ചെടുത്തത്. ഹോട്ടൽ ഉടമകൾക്കു നോട്ടിസ് നൽകിയതായും പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു

Related Articles

Latest Articles