Sunday, June 16, 2024
spot_img

ട്രെയിനിൽ ഇനി മുതൽ പടക്കങ്ങൾ കടത്താൻ പാടില്ല, ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ആർപിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുവിനോട് അനുബന്ധിച്ച് ആഘോഷങ്ങൾ തകൃതിയായി നടക്കുമ്പോൾ ട്രെയിനിലൂടെ പടക്കങ്ങൾ, മത്താപ്പൂ എന്നീ വസ്തുക്കൾ കടത്തുന്നതിന് പൂർണ്ണമായും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ആർപിഎഫ്. ഇത്തരത്തിൽ അനധികൃതമായി പടക്കങ്ങൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയാണ് സ്വീകരിക്കുക. മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

പടക്കമോ സമാനമായതോ ആയ അപകടകരമായ വസ്തുക്കൾ ട്രെയിനിലൂടെ കടക്കുന്നത് വളരെയധികം ഗൗരവമേറിയ കുറ്റകൃത്യമാണ്. അതിനാൽ, ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണങ്ങൾ വിവിധ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് യാത്രക്കാർക്ക് നൽകുന്നതാണ്. കൂടാതെ, റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കാനും ആർപിഎഫ് ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.

വിഷുവിനോട് അനുബന്ധിച്ച് കോഴിക്കോട്, കൊയിലാണ്ടി, വടകര, കണ്ണൂർ, തലശ്ശേരി, മാഹി എന്നിവിടങ്ങളിലേക്കുള്ള ഹ്രസ്വ ദൂരയാത്രയിൽ യാത്രക്കാർ സാധാരണയായി പടക്കങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങി ട്രെയിനിൽ യാത്ര ചെയ്യാറുണ്ട്. മറ്റ് പ്രദേശങ്ങളിൽ അപേക്ഷിച്ച് പടക്കങ്ങൾക്ക് മാഹിയിൽ വിലക്കുറവായതിനാൽ ഭൂരിഭാഗം ആളുകളും മാഹിയിൽ നിന്നാണ് പടക്കങ്ങൾ വാങ്ങാറുള്ളത്. എന്നാൽ, ഇനി മുതൽ പടക്കങ്ങൾ വാങ്ങിയുളള ഹ്രസ്വദൂര യാത്രകൾക്ക് പോലും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

Related Articles

Latest Articles