ദില്ലി: കടത്തിൽ മുങ്ങി പാകിസ്ഥാൻ.കടക്കെണി ഒഴിവാക്കാനായി പാക്കിസ്ഥാന് അടിയന്തര വിദേശ വായ്പ ആവശ്യമാണെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്.
ഈ സാമ്പത്തിക വർഷം വിവിധ സാമ്പത്തിക ആഘാതങ്ങൾ ഏകദേശം നാല് ദശലക്ഷം പാക്കിസ്ഥാനികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായി ലോകബാങ്ക് റിപ്പോർട്ട്. “പൊതു കട പ്രതിസന്ധി” ഒഴിവാക്കാൻ പുതിയ വിദേശ വായ്പകൾ എടുക്കാൻ ലോകബാങ്ക് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

