Sunday, May 19, 2024
spot_img

‘ആദ്ധ്യാത്മികതയിലൂടെ നവകേരള സൃഷ്ടി’; പരമ പൂജനീയ സ്വാമി ചിൻമയാനന്ദനെ സാക്ഷി നിർത്തി വിശ്വ ഹിന്ദു പരിഷത്തിന്റെ അറുപതാം ജന്മദിനത്തിൽ വി എച്ച് പി യുടെ കേരളാ ഘടകം അടുത്ത ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ പ്രസ്ഥാനമായ വിശ്വ ഹിന്ദു പരിഷത്ത് ജന്മം കൊണ്ട മുംബയിലെ സന്ദീപനി ആശ്രമത്തിൽ വച്ച് വി എച്ച് പി യുടെ അറുപതാം ജന്മദിനവും ജന്മാഷ്ടമി ദിനവുമായിരുന്ന ഇന്നലെ വി ച്ച് പി യുടെ ആദ്യ അദ്ധ്യക്ഷനായിരുന്ന പരമ പൂജനീയ സ്വാമി ചിൻമയാനന്ദനെ സാക്ഷി നിർത്തി പുഷ്പാഞ്ജലി അർപ്പിച്ച് വി എച്ച് പി യുടെ കേരളാ ഘടകം അടുത്ത ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. വി എച്ച് പി യുടെ സംസ്ഥാന അദ്ധ്യക്ഷൻ വിജിതമ്പി, ജനറൽ സെക്രട്ടറി വി. ആർ രാജശേഖരൻ, കേന്ദ്രീയ നായർ സാംസ്കാരിക സംഘ് മഹാരാഷ്ട്ര അദ്ധ്യക്ഷൻ ഹരികുമാർ മേനോൻ, വി എച്ച് പി പൊവായ് പ്രഖണ്ഡ് അദ്ധ്യക്ഷൻ സജീഷ് പിള്ള, പൊവായ് എൻ എസ്സ് എസ്സ് ജനറൽ സെക്രട്ടറി സുനിൽ ജി നായർ എന്നിവരും മുംബയിലെ വി എച്ച് പി യുടെയും മറ്റു പരിവാർ സംഘടനകളുടെയും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

ആദ്ധ്യാത്മികതയിലൂടെ നവകേരള സൃഷ്ടി എന്ന വി എച്ച് പി യുടെ മഹത്തായ സന്ദേശം അടുത്ത ഒരു വർഷത്തിനുള്ളിൽ നടപ്പാക്കുകയാണ് ലക്ഷ്യം. കേരളത്തിൽ കുറഞ്ഞത് ഒരു ലക്ഷം ഹിന്ദു ഭവനങ്ങളിൽ എങ്കിലും ഈ ഒരു വർഷത്തിനുള്ളിൽ സമ്പർക്കം നടത്തി എല്ലാ ഹിന്ദുക്കളെയും സ്വാഭിമാനികളാക്കുക എന്നതാണ് വി എച്ച് പിയുടെ ഉദ്ദേശ്യം. 2024 ജന്മാഷ്ടമിക്ക് ഗുരുവായൂർ വച്ച് ഷഷ്‌ട്യബ്ദപൂർത്തി ആഘോഷങ്ങൾക്ക് പരിസമാപ്‌തി നടത്താനാണ് ഉദ്ദേശിക്കുന്നത്.

Related Articles

Latest Articles