ദാരിദ്ര്യവും, വിപ്ലവവും, കപട കർഷക പ്രേമവും, മാനവികതയും, ബൂർഷ്വാ കുത്തകയും, ആഗോളവൽക്കരണവും, അംബാനിയും അദാനിയും ഒക്കെ പറഞ്ഞാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ കേരളത്തിൽ ആളുകളെ പറ്റിക്കുന്നത് എങ്കിൽ ദ്രാവിഡ സംസ്ക്കാരവും, പ്രാദേശിക വാദവും പറഞ്ഞാണ് തമിഴ്‌നാട്ടിൽ ഡി.എം.കെ എന്ന കുടുംബ പാർട്ടി അധികാരത്തിൽ തുടർന്നു കൊണ്ട് ജനത്തെ കൊള്ളയടിക്കുന്നത്. ഇപ്പോഴിതാ സ്റ്റാലിൻ സർക്കാരിന്റെ പൊയ്മുഖങ്ങളെ പിച്ചിച്ചീന്തുകയാണ് ജിതിൻ.കെ ജേക്കബ്. ഇന്ത്യയിൽ ഏറ്റവും അധികം ജാതി രാഷ്ട്രീയം ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. ജാതിയുടെ പേരിലുള്ള കൊലപാതകങ്ങളും, ജാതി മാറി വിവാഹം കഴിച്ചാൽ ഉള്ള ദുരഭിമാന കൊലകളും, ക്ഷേത്രങ്ങളിൽ ദളിതർക്ക് പ്രവേശം നിഷേധിക്കലും, ജാതി മതിലും ഒക്കെ ഇപ്പോഴും തമിഴ്‌നാട്ടിൽ സർവസാധാരണമാണെന്നു ജിതിൻ.കെ ജേക്കബ് പറയുന്നു.
തമിഴ്‌നാട്ടിലെ സ്കൂളുകളിൽ പോലും ജാതി വിവേചനം നിലവിലുണ്ട്. ഗ്രാമങ്ങളിൽ 30% പേർ ഇപ്പോഴും തൊട്ടുകൂടായ്മ എന്ന ദുരചാരം പിന്തുടരുന്നവരാണ് എന്നാണ് ചില പഠനങ്ങൾ പറയുന്നത്. അതിനാൽ തന്നെ, സർക്കാർ ഓഫീസുകളിലെ കാര്യം പറയുകയേ വേണ്ട. ഇതാണ് DMK എന്ന കുടുംബ പാർട്ടി കൊട്ടിഘോഷിക്കുന്ന ദ്രാവിഡ സംസ്ക്കാരം. എത്രയോ വർഷങ്ങളായി DMK എന്ന കുടുംബ പാർട്ടി തമിഴ് നാട് ഭരിക്കുന്നു. എന്തേ അവർക്ക് തമിഴ് നാട്ടിലെ ജാതി രാഷ്ട്രീയം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല എന്നും ജിതിൻ.കെ ജേക്കബ് ചോദിക്കുന്നു.
അതേസമയം, ഭാഷയുടെ പേരിൽ വരെ ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കി വിഷം കുത്തിവെയ്ക്കുന്ന ഇവന്മാരാണ് ഇന്ത്യയെ രക്ഷിക്കാൻ പോകുന്നതും, സനാതന ധർമ്മത്തെ ഇല്ലാതാക്കണം എന്നും ആഹ്വാനം ചെയ്യുന്നതും. പ്രാദേശിക വികാരം ആളികത്തിച്ച് അതിന്റെ മറവിൽ അഴിമതി നടത്തി ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി കുടുംബങ്ങളിൽ ഒന്നായി മാറിയിരിക്കുന്ന സ്റ്റാലിൻ കുടുംബത്തെ തമിഴ് ജനത തുടച്ചു നീക്കുന്ന കാലം വിദൂരമല്ല. തമിഴ്നാട്ടിലെ ജാതി രാഷ്ട്രീയത്തിനും, ജാതിയുടെ പേരിലെ ദുരഭിമാന കൊലകൾക്കും, ദളിതരോടുള്ള കടുത്ത വിവേചനത്തിനും എതിരെ ഇക്കാലമത്രയും ഒരു നടപടിയും എടുക്കാത്ത ഈ കുടുംബ പാർട്ടിയാണ് സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത്.
അതേസമയം, സംഘപരിവാറിന് എതിരെ പറഞ്ഞതിനെ വളച്ചൊടിച്ചതാണ് എന്നുപറഞ്ഞാണ് ഷംസീറിനെ വെള്ളപൂശിയ ഇവിടുത്തെ താലിബാൻ മാധ്യമങ്ങൾ സ്റ്റാലിന്റെ സന്തതിയുടെ വിഷം തുപ്പലിനെ ന്യായീകരിക്കാൻ നോക്കുന്നതെന്നും ജിതിൻ.കെ ജേക്കബ് തുറന്നടിക്കുന്നു. ഇന്ത്യയിലെ 80% ജനങ്ങളും സനാതന ധർമം പിന്തുടരുന്നവരാണ് എന്നിരിക്കെ, കൃത്യമായ ഹിന്ദു സംസ്ക്കാര ഉന്മൂലനം ആണ് ഇവർ ലക്ഷ്യമിടുന്നത് എന്ന് നിസംശയം പറയാം. സാംസ്കാരിക അധിനിവേശം ഒന്നും നടക്കില്ല എന്ന് ഇവർക്ക് അറിയാമെങ്കിലും ജനങ്ങളുടെ ഇടയിൽ ഒരു ഭിന്നിപ്പ് ഉണ്ടാക്കാമല്ലോ, അതിനാണ് ഇവരുടെ ശ്രമം. ദ്രാവിഡ സംസ്ക്കാരം ഭയങ്കര സംഭവമാണ്, മറ്റേത് കൊള്ളില്ല എന്നൊക്കെ പറഞ്ഞ് ജനങ്ങൾക്ക് ഇടയിൽ ഇവർ അകൽച്ച ഉണ്ടാക്കുന്നു. ഇന്ത്യക്കാർ ആണ് തങ്ങൾ എന്ന വികാരം തമിഴ്നാട്ടുകാർക്ക് ഉണ്ടാകരുത്, അവർ എപ്പോഴും ഒരു പ്രത്യേക സംസ്‌കാരമായി ഇന്ത്യയിൽ നിന്ന് വേർപെട്ട് നിൽക്കണം, എന്നാലേ ഈ കുടുംബ പാർട്ടിക്ക് ജനത്തെ ഇനിയും തലമുറകളോളം കൊള്ളയടിക്കാൻ കഴിയൂവെന്നും ജിതിൻ.കെ ജേക്കബ് തുറന്നടിക്കുന്നു. അതേസമയം, 80% വരുന്ന ജനതയുടെ വിശ്വാസങ്ങളെ ഉന്മൂലനം ചെയ്യണം എന്ന് പരസ്യമായി പറയുകയും, വെല്ലുവിളിക്കുകയും ചെയ്തിട്ടും അവർ കാര്യമായ പ്രതിഷേധങ്ങൾക്ക് പോലും തയാറാകുന്നില്ല എന്നത് തന്നെയാണ് സനാതന ധർമത്തിന്റെ മഹത്വം. ഏതെങ്കിലും രാജ്യത്ത് താൻ വിശ്വസിക്കുന്ന വിശുദ്ധ ഗ്രന്ഥത്തെ ആരെങ്കിലും അവഹേളിച്ചു എന്ന് കേട്ടാലോ, ആരെങ്കിലും തന്റെ ദൈവത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാലോ കൈവെട്ടാനും, തലവെട്ടാനും നടക്കുന്നവന്മാർ ആണ് സനാതന ധർമത്തെ ഇല്ലാതാക്കാൻ നോക്കുന്നത്.
തമിഴ് നാട്ടിൽ ഇപ്പോഴും ജാതി രാഷ്ട്രീയവും, ജാതിയുടെ പേരിലെ ദുരഭിമാന കൊലയും, ജാതി വിവേചനവും, ജാതി മതിലും നിൽക്കുന്നു എങ്കിൽ അതിന്റ അർത്ഥം ദ്രാവിഡ സംസ്ക്കാരം എന്നത് ഊതിപ്പെരുപ്പിക്കുന്ന പ്രാകൃതമായ ഒന്നാണ് എന്ന് തന്നെയല്ലേ എന്നും ജിതിൻ.കെ ജേക്കബ് ചോദിക്കുന്നു. ഇനി അതെല്ലാം പോട്ടെ, എല്ലാവർക്കും ഒരേ നീതി ആണ് ആവശ്യം എങ്കിൽ എന്തിനു യൂണിഫോം സിവിൽ കോഡിനെ എതിർക്കണം ? അപ്പോൾ സംഭവം ഇത്രേയുള്ളൂ, ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി കുടുംബങ്ങളിൽ ഒന്നായ സ്റ്റാലിനും കുടുംബത്തിനും ജനത്തെ ജാതിയും, മതവും, ഭാഷയും പറഞ്ഞ് തമ്മിലടിപ്പിച്ച്, ഇനിയും അഴിമതി കാണിച്ച്, ജനത്തെ കൊള്ളയടിച്ച് തലമുറകളോളം ഭരിക്കണം. ദ്രാവിഡ സംസ്ക്കാരം, ആര്യൻ സംസ്ക്കാരം, സംസ്കൃതം, ഹിന്ദി എന്നൊക്കെ പറഞ്ഞ് തമിഴ് നാട്ടിൽ ഒരു കുടുംബം കൊള്ള നടത്തുമ്പോൾ, ഇവിടെ കേരളത്തിൽ, നമ്പർ വൺ ആണ്, പ്രബുദ്ധരാണ്, അമ്പിനും വില്ലിനും ഇടയിലൂടെ നടന്നു, വിരട്ടലും വിലപേശലും വേണ്ട എന്നൊക്കെ പറഞ്ഞ് നന്മയുള്ള ലോകമേ പാട്ടും പാടി, അടിമകൾക്ക് ഓരോ കിറ്റും കൊടുത്ത് മാസപ്പടി ആയും അല്ലാതെയും ഓരോ പദ്ധതികൾക്കും കമ്മീഷൻ വാങ്ങി ജനത്തെ കൊള്ളയടിക്കുകയും, തലമുറകളോളം ഭരണം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഇനി ഏറ്റവും വലിയ അഴിമതി കുടുംബം എതാണ് എന്ന സംശയം മാത്രമേ ഉള്ളുവെന്നും ജിതിൻ.കെ ജേക്കബ് പറയുന്നു.

