Friday, May 10, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദക്ഷിണാഫ്രിക്കയിലേക്ക് സ്വാഗതം ചെയ്യാൻ മത്സരിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങൾ ! വീഡിയോ സന്ദേശങ്ങൾ പങ്കുവച്ച് ജോണ്ടി റോഡ്‌സും ഗാരി കേഴ്സ്റ്റണും; അന്താരാഷ്ട്ര രാഷ്ട്രീയ-സാമ്പത്തിക രംഗത്ത് നരേന്ദ്ര മോദി വലിയ പങ്കു വഹിക്കുന്നുവെന്ന് താരങ്ങൾ

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണമനുസരിച്ച് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ ജോണ്ടി റോഡ്‌സും ഗാരി കേഴ്സ്റ്റണും. സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ക്രിക്കറ്റ് ഇതിഹാസങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദക്ഷിണാഫ്രിക്കൻ മണ്ണിലേക്ക് സ്വാഗതം ചെയ്‌തത്‌. നാളെ ജോഹന്നാസ്ബർഗിൽ ആരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി 24 ന് പര്യവസാനിക്കും.

മോദിയെ ഹിന്ദിയിൽ സ്വാഗതം ചെയ്ത ജോണ്ടി റോഡ്‌സ്, അന്താരാഷ്ട്ര രാഷ്ട്രീയ സാമ്പത്തിക രംഗത്ത് പ്രധാനമന്ത്രിക്ക് വലിയ പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു.

“നമസ്കാരം മോദി ജി. ബ്രിക്‌സ് സമ്മേളനത്തിലേക്ക് അങ്ങേയ്ക്ക് സ്വാഗതം. അന്താരാഷ്ട്ര രാഷ്ട്രീയ-സാമ്പത്തിക രംഗത്ത് തങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ദക്ഷിണാഫ്രിക്കക്കാർ എന്ന നിലയിൽ ഞങ്ങൾക്കറിയാം, നിങ്ങളുടെ ഇടപെടലുകൾക്ക് ഞങ്ങൾ നന്ദി പറയുന്നു,” റോഡ്‌സ് പറഞ്ഞു.

“താങ്കളെയും പ്രതിനിധി സംഘത്തെയും ദക്ഷിണാഫ്രിക്കയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും കരിയറിൽ ധാരാളം സമയം ഇന്ത്യയിൽ ചെലവഴിക്കാൻ എനിക്ക് ഭാഗ്യമുണ്ട്. ടീം ഇന്ത്യയെ പരിശീലിപ്പിച്ച സമയത്തും എനിക്ക് ഒരുപാട് രസകരമായ ഓർമ്മകളുണ്ട്, ഇന്ത്യൻ ജനതയുടെ പിന്തുണക്ക് വളരെ നന്ദിയുണ്ട്.ഇത്തവണ ലോകകപ്പ് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ ഈ വർഷം ആഗോള ക്രിക്കറ്റിന് വളരെ സവിശേഷമായിരിക്കും. വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ നിങ്ങൾക്കും എല്ലാ ആഗോള നേതാക്കൾക്കും ആശംസകൾ നേരുന്നു.”
2011 ലോകകപ്പ് ഇന്ത്യയ്ക്ക് നേടി കൊടുത്ത ദക്ഷിണാഫ്രിക്കക്കാരനായ മുൻ ഇന്ത്യൻ ടീം കോച്ച് ഗാരി കേഴ്സ്റ്റൺ പറഞ്ഞു,

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ആതിഥേയൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ഉച്ചകോടിയിൽ പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആകും റഷ്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുക .

Previous article
Next article

Related Articles

Latest Articles