ചങ്ങരംകുളം: ബിസിനസിനെന്ന പേരില്‍ പണം വാങ്ങി കബളിച്ചതിന്റെ പേരില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ചങ്ങരംകുളം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചങ്ങരംകുളത്തും മറ്റു സ്ഥലങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍ പണം വാങ്ങി കബളിപ്പിച്ച പേരില്‍ ഇയാളെ ചൊവ്വാഴ്ചയാണ് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കല്‍ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് ബിസിനസ് നടത്തുന്ന മൂന്ന് പേരാണ് രണ്ടു കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് ഇയാള്‍ക്കെതിരെ ജില്ല പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ മലപ്പുറം ഉള്‍പ്പെടെ ജില്ലകളില്‍ ഏറെ പരാതികള്‍ ഉള്ളതായി പോലീസ് പറഞ്ഞു. നിരവധി വാറണ്ടുകള്‍ ഉള്ള ഇയാളെ ഡല്‍ഹി പോലീസ് അന്വേഷിച്ചു വരുന്നതായും പോലീസ് വ്യക്തമാക്കി.

