Wednesday, September 23, 2026

ബസില്‍ വി​ദ്യാ​ര്‍​ഥി​നി​യോ​ട്​ അ​പ​മര്യാ​ദ​യാ​യി പെ​രു​മാ​റി; പിന്നെ നടന്നത് ഇങ്ങനെ

കു​റ്റി​പ്പു​റം: ബസില്‍ വെച്ച്‌ വി​ദ്യാ​ര്‍​ഥി​നി​യെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ത​വ​നൂ​ര്‍ മ​റ​വ​ഞ്ചേ​രി സ്വ​ദേ​ശി ക​ള​രി​ക്ക​ല്‍ വീ​ട്ടി​ല്‍ വി​മ​ല്‍ എ​സ്. പ​ണി​ക്ക​രാ​ണ്​ (31) പി​ടി​യി​ലാ​യ​ത്. യു​വാ​വി​നെ കു​റ്റി​പ്പു​റം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. പൊ​ന്നാ​നി​യി​ല്‍ നി​ന്ന് കു​റ്റി​പ്പു​റ​ത്തേ​ക്ക് പോ​കു​ന്ന ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. ത​വ​നൂ​ര്‍ അ​യ​ങ്ക​ല​ത്ത് വെ​ച്ച്‌​ വി​ദ്യാ​ര്‍​ഥി​നി​യും മ​റ്റൊ​രു യാ​ത്ര​ക്കാ​രി​യും ചേ​ര്‍​ന്ന് സം​ഭ​വം ക​ണ്ട​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​.

തുടര്‍ന്ന് യു​വാ​വ് ബ​സി​ല്‍ നി​ന്ന് ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ ചേര്‍ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബ​സ്​ കു​റ്റി​പ്പു​റം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക്​ വി​ടു​ക​യും യുവാവിനെ പോലീസിന് കൈമാറുകയും ആയിരുന്നു. തുടര്‍ന്ന് പോലീസ് യുവാവിന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​യെ ഇന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related Articles

Latest Articles