Thursday, May 16, 2024
spot_img

‘സഖാക്കളെ പോലും ആക്രമിച്ച ക്രിമിനൽ കൂട്ടങ്ങൾ’; എത്ര മറയ്ക്കാൻ ശ്രമിച്ചാലും അവർ പാർട്ടിയുടെ സ്വന്തക്കാർ തന്നെ! പാനൂർ സ്‌ഫോടനത്തിൽ മരണപ്പെട്ട സിപിഎം പ്രവർത്തകന്റെ വീട്ടിലെത്തി എംഎൽഎയും സിപിഎം നേതാക്കളും

കണ്ണൂർ: ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവാതെ സിപിഎം. സഖാക്കളെ പോലും ആക്രമിച്ച ക്രിമിനലുകളാണെന്നും പാനൂർ സ്‌ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ഉറക്കെ വിളിച്ചു പറഞ്ഞവർ ഇന്ന് സ്‌ഫോടനത്തിൽ മരണപ്പെട്ട മുളിയാത്തോട് കാട്ടിന്റവിട ഷെറിലിന്റെ വീട്ടിലെത്തി! ഏരിയ കമ്മറ്റി അംഗം സുധീർ, ലോക്കൽ കമ്മറ്റി അംഗം അശോകൻ എന്നിവരാണ് സന്ദർശനത്തിനെത്തിയത്. സംസ്‌കാര ചടങ്ങിൽ കെപി മോഹനൻ എംഎൽഎയും സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ ബോംബ് നിർമ്മാണത്തിനിടെ മരിച്ചയാൾക്കും പരിക്കേറ്റവർക്കും പാർട്ടി ബന്ധമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം പറയുന്നത്.

സി.പി.എമ്മുകാരെ മർദ്ദിച്ച കേസിൽ പ്രതികളാണ് മരിച്ച ഷറിലും പരിക്കേറ്റ വിനീഷും എന്ന കച്ചിത്തുരുമ്പിൽ പിടിച്ചാണ് പാർട്ടിയുടെ പ്രതിരോധം മുഴുവൻ. പാനൂർ ഏരിയ സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വരെ ഈ വിഷയമാണ് ആവർത്തിക്കുന്നത്.

പാനൂരിൽ സ്‌ഫോടനത്തിലെ പ്രതികൾ ടി.പി. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ചിലരുമായി അടുത്ത ബന്ധം പുലർത്തിയവരാണ്. സ്‌ഫോടനസമയത്ത് ഒരു ഡസനോളം പേർ അവിടെയുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവർ എന്ന നിലക്കാണ് ഇവരെല്ലാം അറിയപ്പെടുന്നത്.

Related Articles

Latest Articles