Tuesday, December 30, 2025

ലഹരി കടത്തു കേസ്; പ്രതി അമീർ അലി കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു; അനേഷണം ആരംഭിച്ച് പോലീസ്.

കാസർകോട്: ലഹരിക്കടത്ത് കേസുകളിലെ പ്രതി അമീർ അലി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. പോലീസിന്റെ ശ്രദ്ധ വെട്ടിച്ച് ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു പ്രതി.

കാസർകോട് വിദ്യാനഗർ സ്വദേശി അമീർ അലിയെ കഴിഞ്ഞ ദിവസമുണ്ടായ അടിപിടി കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് സബ് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ ബസിൽ പോകുന്നതിനിടെ രണ്ട് പോലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി ബസിൽ നിന്നും ഇറങ്ങി ഓടുകയാണ് ഉണ്ടായത്. ബി.സി. റോഡ് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.

അമീറിനെതിരെ ലഹരികടത്തിനു പുറമെ 20 കേസുകൾ വിവിധ സ്റ്റേഷനുകളിലായി ഉണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതിയെ കണ്ടെത്താൻ ഉള്ള പോലീസിന്റെ അനേഷണം ആരംഭിച്ചു കഴിഞ്ഞു

Related Articles

Latest Articles