Sunday, May 5, 2024
spot_img

ഫോറിൻ പോസ്റ്റ് ഓഫിസ് വഴി ലഹരിക്കടത്ത്; ഇനി അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന്

കൊച്ചി: കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫിസ് വഴി ലഹരിക്കടത്ത് കേസന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിനു കൈമാറാൻ തീരുമാനമായി. ഉയർന്ന അളവിലുള്ള ലഹരികൾ എത്തിയതും വിദേശ ഇടപാടുകൾ ഉള്ളതിനാലുമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നാണ് വിവരം. 31 എൽഎസ്ഡി സ്റ്റാംപുകൾ അടങ്ങിയ രണ്ടു പാഴ്സലുകൾ എത്തിയ കേസിന്റെ അന്വേഷണമാണ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ഖത്തർ, നെതർലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് തപാൽ ഉരുപ്പടി എന്ന വ്യാജേന എൽഎസ്ഡി സ്റ്റാംപുകൾ എത്തിയത്.

അതേസമയം സംഭവത്തിൽ രണ്ടു പേരെ കസ്റ്റംസ് അറസ്റ്റു ചെയ്തിരുന്നു. എക്സൈസ് എൻഫോഴ്സ്മെന്റ് യൂണിറ്റാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. നേരത്തെ വിദേശത്തുനിന്ന് ഉയർന്ന അളവിൽ കേരളത്തിലേക്കു ലഹരി എത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഫോറിൻ പോസ്റ്റ് ഓഫിസിൽ പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഫോറിൻ തപാൽ ഓഫിസ് വഴി 53 ലഹരി പാഴ്സലുകൾ എത്തിയത് പിടികൂടിയിരുന്നു.എന്നാൽ ഈ സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാതെ കസ്റ്റഡിയിൽ സൂക്ഷിച്ചത് വിമർശനം ഉയർത്തിയിരുന്നു.

Related Articles

Latest Articles