Saturday, May 4, 2024
spot_img

ആര്‍പ്പുവിളികളോടെ ഉയര്‍ന്ന റൊണാള്‍ഡോയുടെ കട്ടൗട്ടിന് ദിവസങ്ങളുടെ ആയുസ്സ് മാത്രം;കൊല്ലങ്കോട്ടെ ക്രിസ്റ്റിയാനോ ശക്തമായ കാറ്റിൽ തകർന്നുവീണു

പാലക്കാട്:ആഘോഷത്തോടെ, ആര്‍പ്പുവിളികളോടെ,കേരളത്തിലെ ഏറ്റവും വലിയ കട്ടൗട്ട് എന്ന ഖ്യാതിയോടെ,പാലക്കാട്ടെ കൊല്ലങ്കോട്ട് 120 അടി ഉയരത്തില്‍ ഉയർന്ന റൊണാള്‍ഡോയുടെ കട്ടൗട്ട് തകർന്നുവീണു. കഴിഞ്ഞ 27 -ാം തിയതി രാത്രിയിലായിരുന്നു കട്ടൗട്ട് ഉയർന്നത്.എന്നാൽ വ്യാഴാഴ്ച പകല്‍ പതിനൊന്ന് മണിയോടെ ശക്തമായ കാറ്റിൽ തകര്‍ന്നുവീഴുകയായിരുന്നു.

നേരത്തെ എടക്കരയ്ക്കടുത്ത് മുണ്ടയില്‍ അറുപത്തി അഞ്ച് അടി ഉയരമുള്ള മെസിയുടെ കട്ടൗട്ട് തകര്‍ന്ന് വീണിരുന്നു. കേരളത്തില്‍ പല ജില്ലകളിലും നിരവധി ഫുട്ബോള്‍ കളിക്കാരുടെ കട്ടൗട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇവരില്‍ മെസിയും നെയ്മറും ക്രിസ്റ്റിയാനോയും തന്നെയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. കേരളത്തില്‍ ഇതുവരെ ഉയര്‍ന്ന കട്ടൗട്ടുകളില്‍ വച്ച് ഏറ്റവും വലിയ കട്ടൗട്ട് എന്ന പ്രത്യേകയോടേ ഏറെ വാര്‍ത്താ പ്രധാന്യം നേടിയ കട്ടൗട്ടായിരുന്നു കൊല്ലങ്കോട്ട് ഉയര്‍ന്ന ക്രിസ്റ്റിയാനോയുടെ കട്ടൗട്ട്.

Related Articles

Latest Articles