Sunday, June 16, 2024
spot_img

സ്വർണവേട്ട വീണ്ടും.! ഹൈദരാബാദ് വിമാനത്താവളത്തിൽ യാത്രക്കാരിയിൽനിന്നും പിടികൂടിയത് 94 ലക്ഷം രൂപ വിലവരുന്ന സ്വർണം

ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. ദുബായിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു വനിതാ
യാത്രക്കാരിയിൽനിന്നും 94 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണം ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നു കസ്റ്റംസ് പിടിച്ചെടുത്തു. പതിവ് കസ്റ്റംസ് പരിശോധനയിൽ സംശയം തോന്നിയ യുവതിയുടെ ബഗിൽനിന്നും അഞ്ച് സ്വർണ്ണ ബാറുകളും 22 കാരറ്റ് ആഭരണങ്ങളും ബാഗേജിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

1427.63 ഗ്രാം ഭാരമുള്ള അഞ്ച് സ്വർണ്ണ ബാറുകളാണ് യുവതിയിൽ നിന്നും പിടിച്ചെടുത്തത്. ഇതിന് ഏകദേശം 67.84 ലക്ഷം രൂപ വില വരും. 593.55 ഗ്രാം ഭാരമുള്ള ആഭരണങ്ങളുടെ വില 28.20 ലക്ഷം രൂപയാണ്. കസ്റ്റംസ് ആക്റ്റ്, 1962 ലെ വ്യവസ്ഥകൾ പ്രകാരം കള്ളക്കടത്ത് വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Latest Articles