Monday, April 29, 2024
spot_img

കുഞ്ഞിനെ ഉടൻ കേരളത്തിലെത്തിക്കും; ഉത്തരവ് കൈമാറി ശിശുക്ഷേമ വകുപ്പ്; കുട്ടിയെ കിട്ടുംവരെ സമരം തുടരുമെന്ന് അനുപമ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ഉടൻ (Child Missing Case) കേരളത്തിലെത്തിക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച ഉത്തരവ് ശിശുക്ഷേമ വകുപ്പ് കൈമാറിയതായാണ് വിവരം. കേരളത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തും. പോലീസ് സംരക്ഷണത്തിലാവും കുഞ്ഞിനെ ആന്ധ്രയിൽ നിന്നും കേരളത്തിലെത്തിയ്‌ക്കുക. നിലവിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് കുഞ്ഞ് ഉള്ളത്. അതേസമയം കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിയ്‌ക്കുമെന്നാണ് വിവരം. ഇന്നലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സിഡബ്ല്യൂസി ശിശുക്ഷേമ സമിതിയ്‌ക്ക് കൈമാറിയത്.

എന്നാൽ തന്റെ കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അനുപമയുടെ സമരം ഏഴ് ദിവസം പിന്നിടുകയാണ്. നിർത്തിയിട്ട വാനിനുള്ളിലാണ് രാത്രികൾ കഴിച്ചുകൂട്ടുന്നത്. കുഞ്ഞിനെ തിരികെ കിട്ടുന്നതുവരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു. അനധികൃത ദത്തിനു കൂട്ടുനിന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ, സിഡബ്ല്യുസി ചെയർപേഴ്സൻ എൻ.സുനന്ദ എന്നിവരെ സ്ഥാനങ്ങളിൽ നിന്നു പുറത്താക്കണം. സംഭവത്തിൽ പാർട്ടി നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ തന്നെ പരിഗണിച്ചില്ലെന്നും മുൻ എസ്എഫ്ഐ വനിതാ നേതാവ് കൂടിയായ അനുപമ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Latest Articles