Thursday, May 2, 2024
spot_img

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവിന്റെ അഴിഞ്ഞാട്ടം; മോദി സർക്കാർ പണിതീർത്ത കെട്ടിടത്തിന്റെ ഫലകം അടിച്ച് തകർത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവിന്റെ (Congress Leader Attack) അഴിഞ്ഞാട്ടം. വെള്ളനാട് പഞ്ചായത്തിലാണ് സംഭവം. പൊതുമുതൽ നശിപ്പിച്ച് കോൺഗ്രസ് നേതാവ് ഒരു ഗുണ്ടയെപ്പോലെ തകർത്താടുകയായിരുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോദി സർക്കാർ പണി കഴിപ്പിച്ച ശ്യാമപ്രസാദ് മുഖർജി റൂറൽ റർബൻ മിഷന്റെ കെട്ടിടത്തിലായിരുന്നു കോൺഗ്രസ് നേതാവിന്റെ അതിക്രമം. സംഭവത്തിൽ നേതാവിനെതിരെ പോലീസിൽ പരാതി നൽകിയതായാണ് വിവരം.

50 ലക്ഷം രൂപ മുടക്കി പണി തീർത്തതാണ് കെട്ടിടം. ഇക്കഴിഞ്ഞ 11-ാം തീയതിയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. അതിക്രമിച്ച് കയറിയ കോൺഗ്രസ് നേതാവ് കെട്ടിടത്തിലെ ഫലകം ചുറ്റിക ഉപയോഗിച്ച് തല്ലി തകർക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനുപിന്നാലെ കനത്ത ജനരോഷമാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്.

Related Articles

Latest Articles