Thursday, May 16, 2024
spot_img

കഴുത അത്ര വിഡ്ഢിയൊന്നുമല്ല!!! അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

കഴുത അത്ര വിഡ്ഢിയൊന്നുമല്ല!!! അറിയാതെ പോകരുത് ഇക്കാര്യങ്ങൾ | DONKEY

കഴുതയുടെ മാംസം കരുത്തും പൗരുഷവും വർധിപ്പിക്കുമെന്നുമാണ് കഴുത ഇറച്ചി പ്രേമികളുടെ അവകാശവാദം. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായി കച്ചവടം നടത്തുന്നവരിൽ നിന്നും നിന്നും വൻതുക ചിലവഴിച്ചാണ് പലരും മാംസം വാങ്ങുന്നത്. കഴുതപ്പാൽ വർഷങ്ങളായി പ്രചാരത്തിലുണ്ടെങ്കിലും കഴുത മാംസത്തിന് ജനപ്രീതി കൂടിയത് ഈയടുത്ത കാലത്തുണ്ടായ പ്രതിഭാസമാണെന്നാണ് ചില ഉദ്യോഗസ്ഥരുടെ പ്രതികരണം.

ജീവകം എ, ബി, ബി 1 , ബി 12, സി, ഇ എന്നിവയാൽ സമ്പന്നമാണ് കഴുതപ്പാൽ.അതുകൊണ്ടു തന്നെ മികച്ച രോഗപ്രതിരോധ ശേഷി പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണിത്. മാത്രമല്ല  സൗന്ദര്യ വർദ്ധക വസ്തു എന്നനിലക്കും ഇത് ഉപയോഗിക്കുന്നുണ്ട്.  ചർമകാന്തി വർദ്ധനവിനും വാർദ്ധക്യ സംബന്ധമായി ഉണ്ടാവുന്ന ചുളിവുകൾ ഇല്ലാതാക്കുവാനും കഴുതപ്പാലിന്റെ ഉപയോഗം നല്ലതാണ്. ഈജിപ്‌ത്‌ രാജ്ഞിയായ ക്ലിയോപാട്ര

തൻ്റെ യൗവ്വനം നിലനിർത്താൻ  700കഴുതകളുടെ പാലിലാണ് നിത്യവും കുളിക്കാറുള്ളതെന്ന് ഇതിഹാസരേഖകൾ നമ്മളോട് പറയുന്നു . ഇതിൽ നിന്ന് കഴുതപ്പാലിന്റെ മഹിമ നമുക്ക് മനസിലാക്കാലോ. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കഴുതപ്പാൽ അകാലവാർദ്ധക്യം ചെറുക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. ദഹനത്തെ സഹായിക്കുന്ന ഒട്ടനവധി ഘടകങ്ങളും, ധാതുക്കളും, കഴുതപ്പാലിൽ അടങ്ങിയിരിക്കുന്നു. ക്ഷീണം,ആസ്തമ, ശ്വാസ സംബന്ധ പ്രശ്ങ്ങൾ, വയറുവേദന, കണ്ണുവേദന അങ്ങനെ എല്ലാത്തിനും ഒരു മികച്ച പ്രതിവിധിയാണ് കഴുതപ്പാൽ. മുലപ്പാലിന്റെ അത്രയും പോഷകഘടകങ്ങൾ ഇതിലും അടങ്ങിയതിനാൽ കഴുതപ്പാൽ കുട്ടികൾക്കും നൽകാം.കഴുതപ്പാൽ ഒരുതരത്തിലുള്ള അലർജികളും ഉണ്ടാക്കുന്നില്ല എന്ന കാര്യം എടുത്തു പറയണം. മറ്റുപാലുകളെ പോലെ കഴുതപ്പാൽ ചുടാക്കി ഉപയോഗിക്കേണ്ടതില്ല. ഫ്രിഡ്‌ജുകളിൽ ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം.കഴുതപ്പാൽ അടിസ്ഥാനപ്പെടുത്തിവരുന്ന  സൗന്ദര്യവർദ്ധകവസ്തുക്കൾക്ക് വിപണിയിൽ മൂല്യം ഏറെയാണ്. എന്നാൽ ഗുണമേന്മയുടെ കാര്യത്തിൽ ഇവ മുൻപന്തിയിലാണ്. ചർമത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തും എന്നു മാത്രമല്ല ത്വക്ക് സംബന്ധമായ എല്ലാ രോഗകൾക്കും  ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്.

Related Articles

Latest Articles