Monday, October 26, 2026

ക്രിസ്തുമതത്തെ അവഹേളിച്ച ഇസ്ലാമിക മത പ്രഭാഷകനെതിരെ സൈബർ പോലീസ് കേസെടുത്തു

 

കൊച്ചി: ക്രിസ്തുമതത്തെ അവഹേളിച്ച ഇസ്ലാമിക മത പ്രഭാഷകൻ വസീം അൽ ഹിക്കാമിക്കെതിരെ കൊച്ചി സൈബർ പോലീസ് കേസെടുത്തു. യേശു പിഴച്ചുപെറ്റതാണെന്ന് ഉൾപ്പെടെയുളള ഇയാളുടെ പരാമർശങ്ങൾ ക്രൈസ്തവ സമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

യൂട്യൂബ് ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി പരാതി പരിശോധിക്കാനും നടപടിയെടുക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കൊച്ചി സൈബര്‍ പൊലീസ് വസീം അല്‍ ഹിക്കാമിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. മതവിദ്വേഷം സൃഷ്ടിക്കുക, മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വം പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമാന സ്വഭാവമുളള മറ്റൊരു പരാതിയില്‍ വസീം അല്‍ ഹിക്കാമിക്കെതിരെ കോട്ടയം സൈബര്‍ പൊലീസും കഴിഞ്ഞ മാസം കേസെടുത്തിരുന്നു.

യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഉൾപ്പെടെയുളളവർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. തുടർന്ന് അനൂപ് ആന്റണി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുൻപിൽ നേരിട്ട് ഹാജരായി പരാതി ബോധിപ്പിക്കുകയായിരുന്നു.

Related Articles

Latest Articles