Thursday, May 2, 2024
spot_img

ബുറെവി ചുഴലിക്കാറ്റ് – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബുറെവി ചുഴലിക്കാറ്റ് – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

◙ എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കുക
◙ ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. കിംവദന്തികൾ പരത്താതിരിക്കുക
◙ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.
◙ ബോട്ട്, വള്ളം എന്നിവ ഉറപ്പുള്ള പോസ്റ്റിൽ കെട്ടിയിടുക.
◙ വീടിനകത്താണെങ്കിൽ ജനാലകൾ കൊളുത്തിട്ട് സുരക്ഷിതമാക്കുക. വാതിലുകളും ഷട്ടറുകളും സുരക്ഷിതമായി അടയ്ക്കുക.
◙ വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുക.
◙ അതാതു സമയത്തെ നിർദ്ദേശങ്ങൾ അറിയുന്നതിനായി വാർത്താമാധ്യമങ്ങൾ ശ്രദ്ധിക്കുക.
◙ കുട്ടികൾ, വയോധികർ, കിടപ്പുരോഗികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുക.
◙ മൊബൈലുകളിലും മറ്റ് ഉപകരണങ്ങളിലും ആവശ്യമായ ചാർജ് ഉണ്ടെന്ന് ഉറപ്പുവരുത്തുക
◙ അനാവശ്യമായ യാത്രകൾ ഒഴിവാക്കുക. സഞ്ചരിക്കേണ്ടി വന്നാൽ മരങ്ങൾ, വൈദ്യുത പോസ്റ്റുകൾ, വെള്ളം ഒഴുകുന്ന സ്ഥലങ്ങൾ എന്നീയിടങ്ങൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക.
◙ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും ഒഴിവാക്കുക.
◙ ശക്തമായ കാറ്റും മഴയും ഉള്ളപ്പോൾ മരങ്ങളോ മര ചില്ലകളോ വീഴാൻ സാധ്യതയുണ്ട് എന്നുള്ളത് കൊണ്ട് ശ്രദ്ധ പുലർത്തേണ്ടതാണ്.
◙ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ട സാഹചര്യം വന്നാൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു സർക്കാർ തയാറാക്കിയ ക്യാമ്പുകളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ എമർജൻസി കിറ്റുമായി മാറുക.
◙ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ www.sdma.kerala.gov.in എന്ന വെബ്സൈറ്റിലോ കാലാവസ്ഥാ കേന്ദ്രത്തിൻറെ www.imdtvm.gov.in
വെബ്സൈറ്റിലോ നൽകുന്ന വിവരങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
◙ അടിയന്തിര സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Articles

Latest Articles