Wednesday, May 15, 2024
spot_img

അഫ്ഗാനിൽ ഐഎസ് ഭീകരർക്ക് കനത്ത തിരിച്ചടി നൽകി യുഎസ്; കാബൂൾ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിലെ ഐഎസ് ഭീകരർക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി അമേരിക്ക. കാബൂളിലെ ചാവേർ ആക്രമണത്തിന്റെ സൂത്രധാരൻ ഒളിച്ചിരുന്ന സ്ഥലത്താണ് ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്‍റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്‍റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. എന്നാൽ സ്ഫോടനം നടത്തിയവരെ വേട്ടയാടി പിടികൂടുമെന്നും, വെറുതെ വിടില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ തുറന്നടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്ക ഡ്രോൺ ആക്രമണം നടത്തിയത്.

ബൈഡന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു;

‘ഞങ്ങൾ ക്ഷമിക്കില്ല, മറക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടുകയും പകരം ചോദിക്കുകയും ചെയ്യും’ എന്നായിരുന്നു് വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ ബൈഡൻ പറഞ്ഞത്.

അതേസമയം കാബൂൾ വിമാനത്താവളത്തിലുണ്ടായ ഐഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മോർച്ചറികൾ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോൾ മൃതദേഹം കിടത്തുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles