Friday, April 26, 2024
spot_img

അഭിമാന തിലകങ്ങളായി ഭാരതപുത്രിമാർ; മാതൃകയാക്കാം ഇവരെ..

ഓരോ ഭാരതീയനും അഭിമാനമാവുകയാണ് ഈ ഭാരതപുത്രിമാർ. ടോക്കിയോ ഒളിംപിക്സിൽ വിജയം വരിച്ച് മികച്ച പ്രകടനവും കാഴ്ച വച്ച് മീരാബായ് ചാനുവും പി വി സിന്ധുവുമൊക്കെ തിരിച്ചു നാട്ടിലേക്ക് മടങ്ങി വന്നത് നാമേവരും കണ്ടിരുന്നു.മീരാബായ് ചാനു കേന്ദ്ര സർക്കാർ നൽകിയ പുതിയ ജോലിക്ക് പ്രവേശിക്കുമ്പോൾ ഭൂമി തൊട്ട് വന്ദിച്ചാണ് ആദ്യമായി അങ്ങോട്ടേക്ക് പ്രവേശിക്കുന്നത്. മാത്രമല്ല ദീപാവലി ആഘോഷിച്ച ചിത്രവും രാഷ്ട്രീയ സ്വയം സേവികാ സമിതിയുടെ നാഗ്പൂരിലെ വിജയദശമി ചടങ്ങിൽ പങ്കെടുത്ത ചിത്രവും ഒക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

അതിനു പിന്നാലെ ബാഡ്മിന്റൺ താരം പി വി സിന്ധു നാട്ടിൽ തിരിച്ചെത്തിയപ്പോൾ ആരതിയുഴിഞ്ഞ് താരത്തെ തിരിച്ച് വീട്ടിലേക്ക് സ്വീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. സിന്ധു ആരതി തൊട്ട് തൊഴുന്നതും നമുക്ക് ആ വീഡിയോയിൽ കാണാം. ഇപ്പോഴിതാ ഒളിമ്പിക്സ് മെഡൽ നേട്ടം ദുർഗാ ദേവിക്ക് സമർപ്പിക്കുക കൂടി ചെയ്തിരിക്കുകയാണ് പി വി സിന്ധു. മെഡൽ നേട്ടവുമായി നാട്ടിലെത്തിയ ശേഷം വിജയവാഡയിലെ കനക ദുർഗാ ക്ഷേത്രത്തിൽ സിന്ധു ദർശനം നടത്തി. അടുത്ത ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേട്ടത്തിനായി ദേവിയുടെ അനുഗ്രഹം തേടിയതായി സിന്ധു പറഞ്ഞു.

മാത്രമല്ല ക്ഷേത്രത്തിലെത്തിയ സിന്ധുവിനെ ഭാരവാഹികൾ പൂർണ്ണ കുംഭം നൽകിയാണ് സ്വീകരിച്ചത്. കൂടാതെ കനക ദുർഗാ ദേവിയുടെ ചിത്രവും പ്രസാദവും പട്ടുവസ്ത്രങ്ങളും സിന്ധുവിന് സമ്മാനിക്കുകയും ചെയ്തു. ഇനി തന്റെ ലക്ഷ്യം 2024 ഒളിമ്പിക്സാണെന്നും അന്ന് സ്വർണ മെഡൽ നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സിന്ധു പറഞ്ഞു. ഒളിമ്പിക്സിന് പോകുന്നതിന് മുൻപ് താൻ ദുർഗാ ദേവീ ക്ഷേത്ര ദർശനം നടത്തിയിരുന്നതായും ഒളിമ്പിക്സ് മെഡൽ നേട്ടം അമ്മയുടെ അനുഗ്രഹമായിരുന്നുവെന്നും സിന്ധു നമ്മളോട് പറയുകയാണ്.

അഭിമാനിക്കാം ഇവരെയോർത്ത്. എത്ര ഉന്നതങ്ങളിൽ എത്തിയിട്ടും പോലും ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുന്ന ഇവരെപോലെയുള്ളവരാണ് നമ്മുടെ നാടിൻറെ അഭിമാനം. നാമേവരും മാതൃകയാക്കണം ഇവരെ …അല്ലാതെ വലിയ പൊട്ടും തൊട്ട് ഫെമിനിസവും പറഞ്ഞു. നാടിൻറെ സംസ്കരവും പൈതൃകവും ആചാരനുഷ്ഠാനങ്ങളെ കുറ്റം പറഞ്ഞും നടക്കുന്നതല്ല പെണ്ണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles