Saturday, April 27, 2024
spot_img

ഹാസ്യ കഥാപാത്രം ജാലിയന്‍ കണാരനോട് സിപിഐഎം അനുഭാവികളെ ഉപമിച്ച് ആലപ്പുഴ ഡിസിസി അദ്ധ്യക്ഷന്‍ പെന്‍ഷന്‍; എല്‍ഡിഎഫ് സര്‍ക്കാര്‍ 1200 രൂപയാക്കി എന്നതാണ് ലേറ്റസ്റ്റ് തള്ള്

ആലപ്പുഴ: പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതിനേക്കുറിച്ച് സിപിഐഎം സൈബര്‍ അണികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചരണങ്ങളാണെന്ന് ആലപ്പുഴ ഡിസിസി അദ്ധ്യക്ഷന്‍ എം ലിജു. മിമിക്രി കഥാപാത്രമായ ജാലിയന്‍ കണാരനോട് സിപിഐഎം അനുഭാവികളെ ഉപമിച്ചാണ് ലിജുവിന്റെ പ്രതികരണം.

യുഡിഎഫ് ഭരണ കാലത്ത് 300 രൂപയായിരുന്ന പെന്‍ഷന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷം 1200 രൂപയാക്കി എന്ന വാദം തെറ്റാണെന്ന് ലിജു പറഞ്ഞു.

ലിജുവിന്റെ കുറിപ്പിങ്ങനെ:

ഏറെ പ്രശസ്തമായ ജാലിയന്‍ കണാരന്‍ എന്നൊരു ഹാസ്യ കഥാപാത്രമുണ്ട്. ഇല്ലാത്ത കാര്യങ്ങല്‍ പറയലും ഉള്ളത് പെരുപ്പിച്ചു പറയലുമാണ് അദ്ദേഹത്തിന്റെ പ്രധാന ഹോബി. സോഷ്യല്‍ മീഡിയയില്‍ ഇപ്പൊ സഖാക്കളുടെ അവസ്ഥയും ഏതാണ്ട് സമാനമാണ്. തള്ളൊഞ്ഞ സമയമില്ല. യുഡിഎഫ് ഭരണ കാലത്ത് 300 രൂപയായിരുന്ന പെന്‍ഷന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷം 1200 രൂപയാക്കി എന്നാണ് ലേറ്റസ്റ്റ് തള്ള്. എന്നാല്‍ എന്താണിതിന്റെ സത്യാവസ്ഥ?

2011 മെയ് മാസം പതിനെട്ടാം തീയ്യതി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തില്‍ പെന്‍ഷന്‍ തുക പ്രതിമാസം 300 രൂപ ആയിരുന്നു.
(വി എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ എല്‍ ഡി എഫ് സര്‍ക്കാരാണ് അതുവരെ ഉണ്ടായിരുന്ന പെന്‍ഷന്‍ തുകയായ 250രൂപയില്‍ നിന്ന് ആയിരുന്നത് ജിഒ (എംഎസ്) 38/2010 പ്രകാരം 50 രൂപ കൂട്ടി 300 രൂപയാക്കിയത്)

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യവര്‍ഷം തന്നെ പെന്‍ഷന്‍തുക 300ല്‍ നിന്ന് 400 ആക്കി ഉയര്‍ത്തി. ജിഒ (എംഎസ്) 60/2011 എസ്ഡബ്ലിയുഡി13/12/2011)

തൊട്ടടുത്ത വര്‍ഷം വീണ്ടും സര്‍ക്കാര്‍ ഓര്‍ഡര്‍ (എംഎസ്) 50/201222/8/2012 പ്രകാരം:

വികലാംഗ പെന്‍ഷന്‍ 400ല്‍ നിന്ന് 700 ആക്കി.

മറ്റുള്ള മുഴുവന്‍ പെന്‍ഷനുകളും 400 രൂപയില്‍ നിന്ന് 525 രൂപയാക്കിയും ഉയര്‍ത്തി.

മാത്രമല്ല വര്‍ദ്ധിച്ച നിരക്ക് 2012 ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാനും തീരുമാനിച്ചു. കൂടാതെ 20/06/2014 ന് ജിഒ (എംഎസ്) 52/2014 നമ്പര്‍ ഉത്തരവ് പ്രകാരം പെന്‍ഷന്‍ നല്‍കാനുള്ള വരുമാന പരിധി ഒരു ലക്ഷം ആക്കിയതോടൊപ്പം, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും അര്‍ഹതാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വാങ്ങാം എന്നും തീരുമാനിച്ചു.

തുടര്‍ന്ന്, ജിഒ (എംഎസ്) 24/2016 1/3/2016 നമ്പര്‍ ഉത്തരവ് പ്രകാരം 75 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യകാല പെന്‍ഷന്‍ 900 രൂപയില്‍ നിന്ന് വീണ്ടും 1500 രൂപയാക്കി ഉയര്‍ത്തിയതും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ്. ഇനിയാണ് കഥയിലെ ട്വിസ്റ്റ് വരുന്നത്, 2016ല്‍ കൊട്ടിഘോഷിച്ച് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ജിഒ (എംഎസ്) 282/201615/7/2016 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എല്ലാ പെന്‍ഷനുകളും പ്രതിമാസം 1000 രൂപയായി നിജപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. മാത്രമല്ല, ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന ആളുകള്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കാന്‍ പാടില്ല എന്ന ക്രൂരമായ ചട്ടവും പുറപ്പെടുവിച്ചു.

Related Articles

Latest Articles