Monday, October 5, 2026

”എന്തുകൊണ്ട് പാക്കിസ്ഥാനില്‍ മാത്രം ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദുക്കളും ആക്രമിക്കപ്പെടുന്നു”? പാകിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ അദ്ധ്യക്ഷന്‍ സ്വാമി ചക്രപാണി

പാക്കിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ അദ്ധ്യക്ഷന്‍ സ്വാമി ചക്രപാണി. “പാക്കിസ്ഥാനില്‍ ഹിന്ദുക്കളും, ഹിന്ദു ക്ഷേത്രങ്ങളും എങ്ങിനെയാണ് ആക്രമിക്കപ്പെടുന്നതെന്ന് ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതേസമയം രാജ്യത്ത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനല്ല, മറിച്ച്‌ ഭീകരരായ ദാവൂദ് ഇബ്രാഹിം, മസൂദ് അസറുമാണെന്നും അദ്ദേഹം തുറന്നടിച്ചു. താലിബാന്‍ ഭീകരരും പാക്കിസ്ഥാനിലുണ്ടെന്നും, അധികം വൈകാതെ തന്നെ പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കേണ്ട സമയം വരുമെന്നും” ചക്രപാണി ചൂണ്ടിക്കാട്ടി.

അതേസമയം കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയില്‍ ആള്‍ക്കൂട്ടം ഹിന്ദു ക്ഷേത്രം തകര്‍ത്തതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ മുസ്ലിം പുരോഹിതന്റെ നേതൃത്വത്തിലാണ് ക്ഷേത്രം തകര്‍ത്തതെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു മുന്‍പും ഇത്തരത്തിലുളള നിരവധി സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ ഉണ്ടായിട്ടുണ്ട്.

Related Articles

Latest Articles