Friday, October 16, 2026

സ്മൃതി ഇറാനിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; സമാജ് വാദി പാർട്ടി നേതാവ് അറസ്റ്റിൽ

ലക്നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ ആളെ അറസ്റ്റ് ചെയ്ത് പോലീസ്. ഉഗൈത്തി സ്വദേശിയായ പുഷ്പേന്ദ്ര യാദവിനെ ആണ് പോലീസ് അറസ്റ്റ് ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പുഷ്പേന്ദ്ര സ്മൃതിയ്‌ക്കെതിരെ മോശം പരാമർശം നടത്തിയത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ബിജെപി നേതാക്കൾ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

അതേസമയം പുഷ്പേന്ദ്രയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമാജ് വാദി പാർട്ടി നേതാവ് ആണ് ഇയാൾ എന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ ഫോൺ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Latest Articles