Wednesday, September 23, 2026

കശ്മീരിൽ വീണ്ടും ഭീകര വേട്ട; ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യവും പോലീസും

ജമ്മു കശ്മീർ : കുപ് വാരയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യവും പോലീസും.

കുപ് വാരയില്‍ ബുധനാഴ്ച്ച ഇന്ത്യന്‍ സൈന്യം ഭീകരനെ വധിച്ചതിന് പിന്നാലെയാണിത്. നിയന്ത്രണരേഖയില്‍ കര്‍ണാ സെക്ടറിലെ സുദ്പോരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയും വെടിവെപ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സെപ്തംബര്‍ 26 ന് കുപ് വാരിയിൽ സമാനമായ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും പരാജയപ്പെടുത്തിയപ്പോള്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് പിസ്റ്റളുകളും ഗ്രനേഡുകളും കണ്ടെടുത്തു.

Related Articles

Latest Articles