Sunday, May 5, 2024
spot_img

മോർബിയിൽ തൂക്ക് പാലം തകർന്ന് 140ലധികം പേർ മരിച്ച സംഭവം; ഒൻപത് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഗുജറാത്ത് : മോർബിയിൽ തൂക്ക് പാലം തകർന്ന് 140ലധികം പേർ മരിച്ച സംഭവത്തിൽ ഒൻപത് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്.ചോദ്യം ചെയ്യൽ നടന്നുവരികയാണ്. അതെസമയം സംഭവത്തിൽ അനുശോചനം അറിയിച്ച് സൗദി അറേബ്യ രംഗത്ത്. രക്ഷാപ്രവർത്തനം തടസ്സമില്ലാതെ നടത്താനും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ പട്ടിണി കിടക്കേണ്ടി വരാതിരിക്കാനും ഭക്ഷണപാനീയങ്ങൾക്കുള്ള സമ്പൂർണ ക്രമീകരണങ്ങൾ നാട്ടുകാർ ഒരുക്കിയിട്ടുണ്ട്.

സംഭവത്തില്‍ ഇതുവരെ 140 പേര്‍ മരിച്ചു. ഞായറാഴ്ച്ച വൈകുന്നേരം 6.30 ഓടെയാണ് പാലം തകര്‍ന്നത്. ദീപാവലി അവധിയായതിനാലും ഞായറാഴ്ച്ചയായിരുന്നാലും വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി പത്രസമ്മേളനത്തില്‍ പറഞ്ഞു.പ്രധാനമന്ത്രി മോദി സ്ഥിതിഗതികള്‍ വിലയിരുത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles