ദില്ലി : അടുത്ത വർഷം നടക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡി മുന്നണിയുടെ ഭാഗമായിരിക്കില്ലെന്ന് ആം ആദ്മി പാർട്ടി.ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സഖ്യം രൂപവത്കരിക്കില്ലെന്ന് ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ പാർട്ടി അദ്ധ്യക്ഷനും മുൻ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല.
ഇക്കഴിഞ്ഞ 21-ന് 11 പേരടങ്ങിയ സ്ഥാനാര്‍ഥികളുടെ പട്ടിക ആംആദ്മി പാര്‍ട്ടി പുറത്തുവിട്ടിരുന്നു. ഛത്താപൂര്‍, കിരാഡി, വിശ്വാസ് നഗര്‍, സീമാപൂര്‍, ഘോണ്ട, ബദര്‍പൂര്‍, ലക്ഷ്മി നഗര്‍ തുടങ്ങി പ്രധാന മണ്ഡലങ്ങളാണ് അതിലുള്‍പ്പെട്ടിരുന്നത്.

