Tuesday, October 27, 2026

കൊച്ചി നഗരത്തെ ആശങ്കയിലാഴ്ത്തി രണ്ടിടങ്ങളിൽ അഗ്നിബാധ ! മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷിച്ചത് അതി സാഹസികമായി

കൊച്ചി നഗരത്തെ ആശങ്കയിലാഴ്ത്തി രണ്ടിടങ്ങളിൽ അഗ്നിബാധ. പുലർച്ചെ പന്ത്രണ്ട് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ആപ്പിള്‍ റസിഡന്‍സിയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയിലാണ് തീപടര്‍ന്നത്. ഒരു കാര്‍ പൂര്‍ണമായും മൂന്ന് കാറുകളും ബൈക്കുകളും ഭാഗികമായി കത്തിനശിച്ചു. ഹോട്ടലിലെ ഒരു മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ വൈദ്യുതി പൂര്‍ണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. മുറിയിലെ എസിയും വയറിങ്ങും കത്തിനശിച്ചു. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ല. അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്.

കൊച്ചി സൗത്ത് മേല്‍പ്പാലത്തിന് സമീപമുള്ള ആക്രി ഗോഡൗണില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. റെയില്‍വേ ട്രാക്കിന് സമീപത്തേക്കും തീ പടര്‍ന്നതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരുന്നെങ്കിലും രണ്ടു മണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു. സമീപത്തെ വൈദ്യതലൈനിലേക്കും തീ പടര്‍ന്നു.

അഗ്നിബാധയെ തുടര്‍ന്ന് ഗോഡൗണില്‍ ഉണ്ടായിരുന്ന 12 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 15 യൂണിറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും പോലീസും എത്തി നാലു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപപ്രദേശമുള്ള ആളുകള്‍ ഒഴിപ്പിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. തീപ്പിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഗോഡൗണില്‍ അഗ്നിരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. ഗോഡൗണിനു ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സും ഉണ്ടായിരുന്നില്ല എന്നാണ് വിവരം.

Related Articles

Latest Articles