Friday, January 9, 2026

ഫ്ലാറ്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷം; ഒടുവിൽ ഭാര്യയെ കൊന്നു, മക്കളെ ആക്രമിച്ചു, പിതാവ് സ്വയം ജീവനൊടുക്കി

ദില്ലി : ഫ്ലാറ്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നാലെ ഇയാൾ മക്കളെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് സ്വയം ജീവനൊടുക്കാൻ ശ്രമിച്ച നീരജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണപ്പെട്ടു.

യുവതിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫ്‌ളാറ്റ് വിൽക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഫ്ലാറ്റ് വിൽക്കാൻ നീരജ് തയ്യാറാകാതിരുന്നതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച രാത്രി, ഇതേ വിഷയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നീരജ് ഭാര്യയെ കുത്തുകയായിരുന്നു. 8 ഉം 12 ഉം വയസ്സുള്ള രണ്ട് ആൺമക്കൾ അമ്മയെ സഹായിക്കാൻ ഓടിയെത്തിയതോടെ നീരജ് അവരെയും ആക്രമിച്ചു.

പിന്നാലെ നീരജ് സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു. ഫ്‌ളാറ്റിലെ ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തുകയും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നീരജിന്റെ ഭാര്യ മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുമ്പോൾ നീരജും മക്കളും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് മക്കളും അപകടനില തരണം ചെയ്തെങ്കിലും നീരജും മരണപ്പെട്ടു

 

Related Articles

Latest Articles