Friday, May 17, 2024
spot_img

തീരാനോവായി അഭിരാമി; തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒമ്പത്കാരിയുടെ സംസ്കാരം ഇന്ന്

പത്തനംതിട്ട: തെരുവ് നായയുടെ ആക്രമണത്തിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശിനിയായ അഭിരാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 9 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചക്ക് 12 മണിക്ക് സംസ്കരിക്കും. കഴിഞ്ഞ ദിവസമാണ് തെരുവ് നായയുടെ ആക്രമണത്തിൽപ്പെട്ട് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിരാമി പേവിഷ ബാധയേറ്റ് മരിച്ചത്.

അതേസമയം, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയോട് കടുത്ത അനാസ്ഥയാണ് അധികൃതർ കാണിച്ചതെന്ന് അഭിരാമിയുടെ അമ്മ കുറ്റപ്പെടുത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് വേണ്ടത്ര പരിഗണന നൽകാതെയാണ് അധികൃതർ ചികിൽസിച്ചത്. മരണവുമായി ബന്ധപ്പെട്ട് കുട്ടിക്ക് നൽകിയ വാക്സിനുകൾ പ്രവർത്തന യോഗ്യമല്ലാത്തതിനാൽ വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കിയിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

റോഡുകളിൽ ഇപ്പോൾ നിരവധി തെരുവുവായകൾ യാത്രക്കാരെ ആക്രമിക്കുന്നുണ്ട്. എന്നും അത്തരത്തിലുള്ള വർത്തകൾ റിപ്പോർട്ട് ചെയ്തിട്ടും നായ്‌ക്കളെ നിയന്ത്രിക്കാൻ സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം. തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നൽകാനുള്ള വാക്സിനുകൾ പോലും ഗുണ നിലവാരമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഉൾപ്പെടെ നിരവധി സംഘടനകൾ രംഗത്ത് വന്നിരുന്നു.

Related Articles

Latest Articles