ദില്ലി: അയൽ രാജ്യമെന്ന നിലയിൽ ശ്രീലങ്കയിൽ ജനാധിപത്യ സ്ഥിരത വീണ്ടെടുക്കാൻ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം .ശ്രീലങ്കയിൽ നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ കൂടുതൽ സാമ്പത്തിക പിന്തുണ നൽകുമെന്നും ആവശ്യമുള്ള ഭക്ഷണവും മരുന്നും എത്തിച്ച് നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.എന്നാൽ നിലവിൽ 26,000 കോടിയുടെ സഹായം ഇതുവരെ ഇന്ത്യ ലങ്കയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്, സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുകയും പ്രതിഷേധക്കാര്‍ മഹിന്ദ രാജപക്‌സെയുടെ വീടിന് തീയിടും ചെയ്തു. പലയിടങ്ങളിലും സൈന്യം നിയന്ത്രണമേറ്റെടുത്തിട്ടുണ്ട്.

