Monday, May 6, 2024
spot_img

നവകേരളാ പ്രഹസനം ! നവകേരളാ സദസിൽ പങ്കെടുക്കാത്ത തൊഴിലുറപ്പുകാർക്ക് ജോലി നിഷേധം; ഇനി ജോലിക്ക് വരേണ്ടന്ന് സിപിഐ വാർഡ് മെമ്പറുടെ അറിയിപ്പ്

ആലപ്പുഴ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ കൊട്ടിയാഘോഷിച്ച് നടക്കുന്ന നവകേരളാ സദസിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധം. ആലപ്പുഴ തണ്ണീർമുക്കത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നവകേരളാ സദസിൽ പങ്കെടുത്തില്ല എന്ന കാരണത്താൽ ജോലി നിഷേധിച്ചത്. തണ്ണീർമുക്കം പഞ്ചായത്തിലെ 23-ാം വാർഡിലെ തൊഴിലാളികളോട് ഇനി മുതൽ ജോലിക്ക് വരേണ്ടെന്ന് സിപിഐ വാർഡ് മെമ്പർ സെബാസ്റ്റ്യൻ നിർദ്ദേശിച്ചു എന്നാണ് വിവരം.

നവകേരളാ സദസ് തുടങ്ങിയത് മുതൽ തൊഴിലുറപ്പ് തൊഴിലാളികൾക്കും കുടുംബശ്രീ അം​ഗങ്ങൾക്കും നിരവധി ഭീഷണി സന്ദേശങ്ങളാണ് എത്തിയിരുന്നത്. നവകേരളാ സദസിൽ കൃത്യ സമയത്ത് പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് ജോലിയില്ലെന്നുമാണ് വാർഡ് മെമ്പർ മാരുടെയും തൊഴിലുറപ്പ് മേറ്റുമാരുടെയും ഭീഷണി.നേരത്തെ നടന്ന കേരളീയം പരിപാടിയുമായി ബന്ധപ്പെട്ടും ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു

Related Articles

Latest Articles