Friday, May 3, 2024
spot_img

ഒടുവിൽ തിരിച്ചടി! “രക്ഷാപ്രവർത്തനം” നടത്താനെത്തിയ ഡിവൈഎഫ്ഐക്കാരെ ചൂരലും കുരുമുളക് സ്പ്രേയുമായി നേരിട്ട് യൂത്ത് കോൺഗ്രസുകാർ

കൊല്ലം: നവ കേരള സദസ് യാത്ര പര്യടനം നടത്തുന്ന മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും നേരെ കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന രക്ഷാപ്രവർത്തനം തുടരുന്നതിനിടെ അടിച്ചോടിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ അതേ നാണയത്തിൽ നേരിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കയ്യിൽ വടികളും കുരുമുളക് സ്പ്രേയുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും കൊല്ലം ബിഷപ് ജെറോം നഗറിൽ നേർക്കുനേർ ഏറ്റുമുട്ടി.

കൊല്ലം ബിഷപ് ജെറോം നഗറിൽ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെ, ഏഴോളം യൂത്ത് കോണ്‍ഗ്രസുകാർ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് തള്ളിമാറ്റി. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിനൊപ്പം വന്ന ഡിവൈഎഫ്ഐ പ്രവർത്തകർ വടിയും കല്ലുമായി ഇവരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ലാത്തിവീശി. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ ബിഷപ് ജെറോം നഗറിലേക്ക് പോയി. പിന്നാലെയെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചു.ഇതോടെ പോലീസ് ഇടപെട്ടു. ഇതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. തുടർന്ന് കൂടുതൽ പോലീസ് സംഘമെത്തി യൂത്ത് കോൺഗ്രസുകാരെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് ലാത്തികൊണ്ട് തലയ്ക്ക് അടിയേറ്റു.

Related Articles

Latest Articles