Thursday, April 18, 2024
spot_img

ദേ​വ​സ്വം​ബോ​ര്‍​ഡ് പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടി​ല്ല; സെ​പ്റ്റം​ബ​ര്‍ 28ലെ ​വി​ധി ദേ​വ​സ്വം​ബോ​ര്‍​ഡ് അം​ഗീ​ക​രി​ച്ച​താണ്, ഇ​ത് ന​ട​പ്പാക്കും ; എ. ​പത്മകു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2018 സെ​പ്റ്റം​ബ​ര്‍ 28ലെ ​വി​ധി ദേ​വ​സ്വം​ബോ​ര്‍​ഡ് അം​ഗീ​ക​രി​ച്ച​താ​ണെ​ന്നും ഇ​ത് ന​ട​പ്പാ​ക്കു​മെ​ന്നും ദേ​വ​സ്വം​ബോ​ര്‍​ഡ് പ്രസിഡന്റ് എ. ​പത്മകു​മാ​ര്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ന് അ​നു​സ​രി​ച്ച​ല്ല ബോ​ര്‍​ഡി​ന്‍റെ നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​വ​സ്വം ബോ​ര്‍​ഡ് ദേ​വ​സ്വം ബോ​ര്‍​ഡി​നൊ​പ്പ​മാ​ണ്. കും​ഭ​മാ​സ പൂ​ജ വ​രുമ്പോ​ള്‍ അ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്കാ​മെ​ന്നും പത്മകു​മാ​ര്‍ പ​റ​ഞ്ഞു. ദേ​വ​സ്വം​ബോ​ര്‍​ഡ് പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടി​ല്ല. വി​ധി ന​ട​പ്പാ​ക്കാ​ന്‍ സാ​വ​കാ​ശ​മാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് തേ​ടി​യ​ത്. വി​ശ്വ​സ​മി​ല്ലാ​ത്ത​വ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ വ​രു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും പത്മകു​മാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Latest Articles