Friday, May 17, 2024
spot_img

ഇന്ന് ചതയം; ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇന്ന് മാളികപ്പുറം മേൽശാന്തിയുടെ വകയായി ഓണസദ്യ;പൂജകൾ പൂർത്തിയാക്കി രാത്രി 10-ന് നട അടയ്ക്കും

ശബരിമല: അയ്യപ്പസന്നിധിയിൽ ആയിരങ്ങൾ തിരുവോണസദ്യ ഉണ്ടു. സന്നിധാനത്തെ ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയായിരുന്നു സദ്യ. തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് നിലവിളക്കിന് മുൻപിൽ ഇലയിട്ട് സദ്യവിളമ്പി. ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

ചൊവ്വാഴ്ച രാവിലെ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ലക്ഷാർച്ചനയും വൈകീട്ട് പടിപൂജയും നടന്നു. അവിട്ടംനാളിലെ സദ്യ ഡ്യൂട്ടിയിലുള്ള പോലീസുകാരാണ് സമർപ്പിച്ചത്. ബുധനാഴ്ച വലിയ ഭക്തജനത്തിരക്കും അനുഭവപ്പെട്ടു. തന്ത്രിയുടെ കാർമികത്വത്തിൽ കളഭാഭിഷേകം നടത്തി. ഇന്ന് ഉച്ചയ്ക്ക് മാളികപ്പുറം മേൽശാന്തിയുടെ വകയാണ് ഓണസദ്യ. പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10-ന് നട അടയ്ക്കും.

Related Articles

Latest Articles