Friday, May 17, 2024
spot_img

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’; ഇന്ന് ശ്രീനാരായണഗുരു ജയന്തി, മഞ്ഞക്കടലായി കേരളം; നവോത്ഥാനനായകന്റെ ജന്മദിനത്തിൽ നാടെങ്ങും വിപുലമായ ആഘോഷങ്ങൾ!

ശ്രീനാരായണ ഗുരു ജയന്തിയായ ഇന്ന് ഗുരുദേവനെ തൊഴു കൈകളോടെ സ്മരിക്കുകയാണ് കേരളം. സാമൂഹിക പരിവർത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ 169-ാമത് പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്‌കർത്താവും നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു.

ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹ തിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കർത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്‌കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. സാമൂഹിക വിപ്ലവത്തിലൂടെ ഒരു ജനതയെ സന്മാർഗത്തിലേക്ക് നയിച്ച ആ മഹാത്മാവിനെ ഓർമ്മിക്കാനുള്ളതാകട്ടെ ഈ ജന്മദിനം.

Related Articles

Latest Articles