Saturday, May 18, 2024
spot_img

കെ റെയില്‍: പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ പൊലീസ് സംയമനം പാലിക്കണം; നിർദേശവുമായി ഡിജിപി

തിരുവനന്തപുരം: കെ റെയില്‍ (K Rail) സര്‍വേക്കെതിരായ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി അനില്‍ കാന്ത്. സമരക്കാർക്കെതിരായ പൊലീസ് ബലപ്രയോഗം വിവാദമായ പശ്ചാതലത്തിലാണ് ഡിജിപിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച്‌ നിര്‍ദേശം ഡി.ജി.പി കൈമാറി.

അതേസമയം കെ റെയില്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് നീങ്ങാന്‍ സര്‍ക്കാര്‍. കേസെടുക്കുന്നതിനൊപ്പം പിഴ അടക്കം ഈടാക്കാനാണ് തീരുമാനം. സമര്‍ക്കാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കലിനെതിരായ നിയമപ്രകാരം നടപടിയെടുക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ കോട്ടയം മാടപ്പള്ളിയില്‍ കണ്ടാല്‍ അറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച ജിജി ഫിലിപ്പും ഉള്‍പ്പെടും. മണ്ണെണ്ണയുമായി പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് നടപടിയെന്നാണ് പൊലീസ് വിശദീകരണം. വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ കണ്ണില്‍ മണ്ണെണ്ണ വീണെന്നും കാഴ്ച്ചയ്ക്ക് തകരാറുണ്ടായതായും പൊലീസ് പറഞ്ഞു.

Related Articles

Latest Articles