Sunday, October 4, 2026

”ശേഷിക്കുന്ന കാലം ഞാൻ നല്ല ഭരണാധികാരിയായിരിക്കും, പാകിസ്ഥാന്‍ ഏറ്റവും മികച്ച രാഷ്ട്രമായി മാറുമെന്ന്” ഇമ്രാൻ ഖാൻ; പരിഹസിച്ച് സോഷ്യൽ മീഡിയ

ഇസ്ലാമാബാദ്: ശേഷിക്കുന്ന കാലം ഞാൻ നല്ല ഭരണാധികാരിയായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പഞ്ചാബ് പ്രവിശ്യയിലെ ഹാഫിസാബാദില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊളളുമെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു. അതേസമയം ഉരുളക്കിഴങ്ങിന്റേയും തക്കാളിയുടേയും വില പരിശോധിക്കാനല്ല താന്‍ രാഷ്‌ട്രീയത്തില്‍ ചേര്‍ന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു(Didn’t join politics to check prices of ‘aloo, tamatar’, says Pakistan PM Imran Khan).

പ്രതിപക്ഷ പാര്‍ട്ടികള്‍ തനിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിനെതിരെയായിരുന്നു ഇമ്രാന്റെ പ്രതിഷേധം. സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഇമ്രാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇനി തനിക്ക് അവശേഷിക്കുന്ന ഭരണ കാലയളവില്‍ പാകിസ്താന്‍ ഏറ്റവും മികച്ച രാജ്യമായി മാറാന്‍ പോവുകയാണ്. ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ എല്ലാം ഫലം ഉടന്‍ ലഭിച്ച് തുടങ്ങുമെന്നും ഇമ്രാന്‍ പറയുന്നു. ഒരു വ്യക്തിക്ക് സ്വപ്‌നം കാണാന്‍ സാധിക്കുന്നതെല്ലാം ഞാന്‍ അതിന് മുന്‍പ് തന്നെ സ്വന്തമാക്കിയിരുന്നു. പക്ഷേ രാഷ്‌ട്രീയത്തില്‍ വന്നത് കൊണ്ട് എനിക്ക് വ്യക്തിപരമായ യാതൊരു വിധ നേട്ടങ്ങളും ഉണ്ടായിട്ടില്ല എന്നും ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ ഏറെ പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയ ഇമ്രാൻറെ വാക്കുകളെ വരവേറ്റത്.

Related Articles

Latest Articles