Friday, May 17, 2024
spot_img

ട്വന്റി ട്വന്റി-യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസം പാസായി; ചെല്ലാനത്ത് ഒൻപതിനെതിരെ പന്ത്രണ്ട് വോട്ടുകൾക്ക് ഇടതുമുന്നണി ‘ഔട്ട്’

കൊച്ചി: ചെല്ലാനത്ത് ഇടതിന് കനത്ത തിരിച്ചടി (Chellanam). എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് ഇടതുപക്ഷത്തിന് ഭരണം നഷ്ടമായത്. രാവിലെ 11നാണ്​ പ്രസിഡൻറിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തത്​. ഉച്ചക്ക്​ രണ്ടിന് വൈസ് പ്രസിഡൻറിന് എതിരായ പ്രമേയവും ചർച്ചയ്ക്ക്​ എടുക്കും.

ട്വന്റി-ട്വന്റി യുഡിഎഫ് സഖ്യമാണ് അവിശ്വാസം കൊണ്ടുവന്നത്. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് അവിശ്വാസം പാസായത്. ചെല്ലാനം ട്വന്റി-ട്വന്റി കൂട്ടായ്മ കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് പിന്തുണക്കുകയായിരുന്നു. പുതിയ ഭരണത്തിൽ പ്രസിഡന്റ് സ്ഥാനം ട്വന്റി-ട്വന്റിക്കും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും ലഭിക്കും. നിലവിൽ യു.ഡി.എഫ്-4 എൽ.ഡി.എഫ്- 9, ട്വന്റി ട്വന്റി-8 എന്നിങ്ങനെയാണ് കക്ഷി നില. എന്നാൽ ട്വൻറി20യിലെ രണ്ട് അംഗങ്ങളെ അടർത്തിയെടുത്ത് ഭരണം നിലനിർത്താൻ എൽ.ഡി.എഫ് നീക്കം നടത്തിയിരുന്നു. എന്നാൽ, അത്​ വിഫലമായതോടെയാണ്​ ഭരണം നഷ്​ടപ്പെട്ടത്​.

Related Articles

Latest Articles