Sunday, May 5, 2024
spot_img

വികാരിയെ കൊല്ലാൻ ശ്രമിച്ചത് ഈരാറ്റുപേട്ടയിലെ കുട്ടി ഭീകരർ? പ്രതിഷേധം പുകയുന്നു?

പൂ​ഞ്ഞാ​ർ സെ​ൻറ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലു​മെ​ത്തി​യ ഒ​രു സം​ഘം യു​വാ​ക്ക​ൾ അ​സി​സ്റ്റ​ൻറ് വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​റ്റു​ച്ചാ​ലി​നെ ആ​ക്ര​മി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രായപൂർത്തിയാകാത്ത 10 കുട്ടികൾ ഉൾപ്പെടെ 27 ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് വധശ്രമത്തിന് കേസെടുത്തു. 17 വിദ്യാർത്ഥികളെ റിമാൻഡ് ചെയ്തപ്പോൾ പ്രായപൂർത്തിയാകാത്ത 10 കുട്ടികളെ കെയർ ഹോമിലേക്ക് അയച്ചു.വെള്ളിയാഴ്ച ഉച്ചയോടെ ഈരാറ്റുപേട്ട ഗവൺമെൻ്റ് എച്ച്.എസ്.എസിലെ ഒരുകൂട്ടം ആൺകുട്ടികൾ മോഡൽ പരീക്ഷ കഴിഞ്ഞ് എട്ട് കാറുകളിലായി എത്തിയാണ് പള്ളി മൈതാനത്ത് ഓട്ടമത്സരം തുടങ്ങിയത്. അവരുടെ ബഹളമായ പെരുമാറ്റത്തിൽ നിന്നുള്ള ബഹളം പള്ളി പ്രവർത്തനത്തെ തടസ്സപ്പെടുത്തിയപ്പോൾ, ഫാ. ജോസഫ് ആറ്റുചാലിൽ ഇടപെട്ട് അവരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു. വൈ​ദി​ക​നും പ​ള്ളി അ​ധി​കാ​രി​ക​ൾ​ക്കും നേ​രേ സം​ഘം അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യും കൈ​യേ​റ്റ​ത്തി​നു മു​തി​രു​ക​യും ചെ​യ്തു. പ​ള്ളി​യു​ടെ ഗേ​റ്റ് അ​ട​യ്ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​മി​ത​വേ​ഗ​ത്തി​ൽ കാ​ർ ഓ​ടി​ച്ച് വൈ​ദി​ക​നെ ഇ​ടി​ച്ചു വീ​ഴ്ത്തി.സാ​ര​മാ​യി പ​രി​ക്കേ​റ്റ ഫാ. ​ജോ​സ​ഫ് ആ​റ്റു​ചാ​ലി​ലി​നെ ഉ​ട​ൻ​ത​ന്നെ ചേ​ർ​പ്പു​ങ്ക​ൽ മാ​ർശ്ലീ​വാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നോ​മ്പു​കാ​ല ആ​രാ​ധ​ന ത​ട​സ​പ്പെ​ടു​ത്തു​ക​യും വൈ​ദി​ക​നെ ആ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പാ​ലാ രൂ​പ​ത​യും പൂ​ഞ്ഞാ​ർ സെ​ൻറ് മേ​രീ​സ് ഇ​ട​വ​ക​യും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വൈദികരുടെയും പള്ളി അധികൃതരുടെയും നേതൃത്വത്തിൽ വിശ്വാസികൾ പൂഞ്ഞാറിൽ മാർച്ച് നടത്തി. പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ പൂ​​​ഞ്ഞാ​​​ർ സെ​​​ൻറ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​ക്കും വൈ​​​ദി​​​ക​​​നു​​മെ​​​തി​​​രേ ഉ​​​ണ്ടാ​​​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ കേ​ര​ള സ​മൂ​ഹ​ത്തെ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് കേ​ര​ള ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി​ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് ക​തോ​ലി​ക്കാ ബാ​വ.അ​ന​ധി​കൃ​ത​മാ​യി ദേ​വാ​ല​യ​ത്തി​ൽ ക​ട​ന്ന് ആ​രാ​ധ​ന ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഹീ​ന​മാ​യ ശ്ര​മ​മാ​ണ് അ​വി​ടെ ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​വാ​ല​യ​മു​റ്റ​ത്ത് ന​ട​ത്തി​യ ഈ ​ആ​ക്ര​മ​ണ​ത്തി​ലും സ​മു​ദാ​യ സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലും കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കു​ള്ള പ്ര​തി​ഷേ​ധം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​ന്നു. ഗ​വ​ൺ​മെ​ൻറ് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് കു​റ്റ​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഓ​രോ മ​ത​വി​ഭാ​ഗ​ങ്ങ​ളോ​ടും ന​മ്മു​ടെ പൊ​തു​സ​മൂ​ഹം പു​ല​ർ​ത്തു​ന്ന അ​ന്ത​സു​ള്ള നി​ല​പാ​ടു​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് അ​വി​ടെ ന​ട​ന്ന​ത്. ഇ​ത് അ​പ​ല​പി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. കു​റ്റ​ക്കാ​ർ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ക്ലീ​മി​സ് ബാ​വ വ്യ​ക്ത​മാ​ക്കി. ആ​രാ​ധ​ന ത​ട​സ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ വൈ​ദി​ക​നെ വാ​ഹ​ന​മി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത് കു​റ്റ​ക​ര​മാ​യ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​മാ​യി കാ​ണേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ൻറെ മ​ത സ​ന്തു​ലി​താ​വ​സ്ഥ​യെ ന​ശി​പ്പി​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള ശ്ര​മ​ങ്ങ​ളെ പൊ​തു​സ​മൂ​ഹം ഒ​ന്നാ​കെ​യാ​ണ് നേ​രി​ടേ​ണ്ട​ത് എ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.സ​മാ​ധാ​ന​പ​ര​മാ​യി ജീ​വി​ക്കു​ന്ന​വ​രെ പ്ര​കോ​പി​പ്പി​ക്കു​ക​യും കാ​യി​ക​ബ​ല​ത്തി​ലൂ​ടെ എ​ല്ലാം കീ​ഴ​ട​ക്കാം എ​ന്ന് ക​രു​തു​ക​യും​ചെ​യ്യു​ന്ന നി​ല​പാ​ട് പൊ​തു​സ​മൂ​ഹ​ത്തെ ത​ക​ർ​ക്കു​ക​യും സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ സ്പ​ർ​ധ​യും വി​ദ്വോ​ഷ​വും വ​ർ​ധി​പ്പി​ക്കും എ​ന്ന​ത് ഓ​ർ​ത്തി​രി​ക്കേ​ണ്ട​താ​ണ്. സ​മാ​ധാ​ന​മാ​ണ് ദൈ​വ​മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Articles

Latest Articles