Thursday, May 2, 2024
spot_img

വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കൂ

ഡയറ്റില്‍ മാറ്റം വരുത്താതെവണ്ണം കുറയ്ക്കാൻ ചില വഴികളൊക്കെയുണ്ട്. പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കണം. ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്ന ആള്‍ക്കാര്‍ ദിവസേന 100 യൂണിറ്റോളം കുറവ് കലോറി ഉപയോഗിക്കുന്നു. പ്രഭാത ഭക്ഷണം കഴിക്കാത്തവരേക്കാള്‍ കുറവ് ഭാരം ഉള്ളവരുമായിരിക്കും ഇവര്‍.

ആഹാരം കഴിക്കാന്‍ ചെറിയ പാത്രത്തില്‍ കഴിക്കുന്നതാണ് ഉത്തമം. ഇത് മൂലം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറവായിരിക്കും. ചെറിയ അളവില്‍ ഒന്നില്‍ കൂടുതല്‍ തവണ കഴിക്കുക. ഇത് കഴിക്കുന്ന ഭക്ഷണത്തിന്റെ ആകെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, ആഹാര സാധനങ്ങള്‍ സാവധാനം കഴിക്കുന്നത് കലോറിയുടെ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ഒരു ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിന്റെ നിര്‍ജലീകരണം തടയുന്നു. അതുപോലെ തന്നെ, ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറക്കുകയും അങ്ങനെ തടി നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.

ദിവസവും 7-8 മണിക്കൂറോളം ഉറങ്ങുക. കുറവ് സമയം ഉറങ്ങുന്നവര്‍ക്ക് കൂടുതല്‍ വിശപ്പ് അനുഭവപ്പെടും. ഇത് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇടയാക്കുകയും അങ്ങനെ തടി വര്‍ദ്ധിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ദിവസവും വ്യായാമം ചെയ്യുന്നതും ഉത്തമമാണ്.

 

 

Related Articles

Latest Articles