Saturday, September 26, 2026

ഇന്ത്യയിലെ ഡിജിറ്റലൈസേഷന്‍; മോദി സര്‍ക്കാറിന്റെ പരിഷ്ക്കാരം അത്ഭുതകരമെന്ന് ഐഎംഎഫ്

ദില്ലി: ഇന്ത്യയുടെ ഡിജിറ്റലൈസേഷന്‍ ശ്രമങ്ങളെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അഭിനന്ദിച്ചു. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതി തന്നെ മാറ്റിമറിച്ചുവെന്ന് ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയര്‍ അഭിപ്രായം രേഖപ്പെടുത്തി.

ഡിജിറ്റലൈസേഷന്‍ വിവിധ രീതികളില്‍ രാജ്യത്തിന്‍റെ വളര്‍ച്ചയെ സഹായിക്കുന്നു. സാമ്പത്തിക മേഖലയില്‍ വലിയ മാറ്റമാണ് ഡിജിറ്റലൈസേഷന്‍ വഴിയുണ്ടായത്. ഡിജിറ്റലൈസേഷന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാന്‍ കഴിഞ്ഞുവെന്ന് പിയറി ഒലിവിയര്‍ അഭിപ്രായപ്പെട്ടു. ബാങ്കിംഗ് സേവനങ്ങള്‍ നേരിട്ട് ഉപയോഗിക്കാന്‍ കഴിയാത്ത നിരവധി ആളുകള്‍ രാജ്യത്തുണ്ട്. ഡിജിറ്റൈസേഷനിലൂടെ, രാജ്യത്തെ താഴേത്തട്ടിലുള്ളവര്‍ക്ക് പോലും പണമിടപാടുകള്‍ സുഗമമായി നടത്താന്‍ കഴിയുന്നുവെന്ന് ഒലിവിയര്‍ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles