Tuesday, May 21, 2024
spot_img

‘ദൈവം വലിയവനാണ്’; ദിലീപിന്റെ മുൻകൂർ ജാമ്യത്തിൽ പ്രതികരിച്ച് നാദിര്‍ഷ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ച വാർത്തയോട് പ്രതികരിച്ച് താരത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ.

‘ദൈവം വലിയവനാണ്’ എന്നാണ് നാദിർഷ ഫെയ്സ്ബുക്കിൽ കുറിച്ചത്. നാദിർഷയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തുന്നത്. വിഷയത്തിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റ് ചെയ്തു. അതുപോലെ തന്നെ ‘സത്യം ജയിച്ചു’ എന്ന് കവിയും ​ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള ആറുപ്രതികൾക്കാണ് തിങ്കളാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

കൂടാതെ പാസ്‌പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണമെന്നും ഒരുലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം എടുക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റിന് വേണ്ടി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി

Related Articles

Latest Articles