കൊച്ചി: മിന്നല്‍ മുരളി എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ വീണ്ടുമൊരു സൂപ്പർ ഹീറോ ചിത്രം. ദിലീപ് നായകനായെത്തുന്ന ‘പറക്കും പപ്പന്‍’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
‘ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ’ ടാഗ്‌ലൈനോടെ, ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വിയാന്‍ വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2018 ല്‍ പ്രഖ്യാപിച്ച ചിത്രം പലകാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റാഫിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. പറക്കാനുള്ള ശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.

