Friday, May 3, 2024
spot_img

5 മണിക്കൂറില്‍ താഴെ ഉറങ്ങരുത്!! എട്ടു മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ

ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അത്യാവശ്യമാണ് . 8 മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കം എന്ന് പറയുന്നത്. പ്രതിദിനം അഞ്ച് മണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവരെ വരും കാലങ്ങളില്‍ കാത്തിരിക്കുന്നത് രോഗങ്ങളെന്ന് പഠന റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ശരിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് അര്‍ബുദം, പ്രമേഹം, പക്ഷാഘാതം, ആര്‍ത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഭാവിയില്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച്‌ ഗവേഷണം നടത്തിയത്.ആരോഗ്യത്തിന് ദോഷകരമായ ഉറക്കശീലങ്ങള്‍ മാറാരോഗങ്ങള്‍ക്കുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കും.

ഉറക്കക്കുറവ് അകാലമരണത്തിന്റെ സാധ്യത വര്‍ധിപ്പിക്കും.ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച്‌ ഇക്കൂട്ടര്‍ക്ക് മധ്യവയസ്സില്‍ രണ്ടോ അതിലധികമോ മാറാരോഗങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Latest Articles