Thursday, January 8, 2026

നടിയെ ആക്രമിച്ച കേസ്: അന്വേഷണസംഘത്തിന് മുന്നിൽ വീണ്ടും ഹാജരായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനായി നടന്‍ ദിലീപ് ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിൽ ഹാജാരായി. ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യൽ ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാകും തുടരന്വേഷണവും, ചോദ്യം ചെയ്യലും പുരോഗമിക്കുക. നിലവിൽ കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

Related Articles

Latest Articles