Kerala

സര്‍ക്കാര്‍ ഒപ്പമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി; മന്ത്രിമാരുടെ വിമർശനത്തിൽ ഒന്നും പറയാനില്ലെന്ന് അതിജീവിത

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയതായി അതിജീവിത. മുഖ്യമന്ത്രി നല്‍കിയ വാക്കുകളെ പരിപൂര്‍ണായി വിശ്വസിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടന്നത്. തനിക്കുണ്ടായ എല്ലാ ആശങ്കകളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചുവെന്നും, കൂടെ തന്നെയുണ്ടെന്ന് അദ്ദേഹം ഉറപ്പു നൽകിയെന്നും അതിജീവത പറയുകയും ചെയ്തു.

കൂടിക്കാഴ്ചയിൽ താൻ സംതൃപ്തയാണെന്നും നടി പറഞ്ഞു. സർക്കാരിനെതിരെ ഹർജി നൽകിയ സംഭവത്തിൽ മന്ത്രിമാർ നടത്തിയ വിമർശനങ്ങളെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും, സർക്കാരിൽ വിശ്വാസമുണ്ടെന്നും നടി വ്യക്തമാക്കി.

നടിയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വരെ ചര്‍ച്ചയായിരുന്നു. ഇത്തരം വ്യാഖ്യാനങ്ങളോട് തനിക്ക് ഒന്നും പറയാനില്ലെന്നും, അത് ഓരോരുത്തർ ഉണ്ടാക്കിയെടുക്കുന്നതാണെന്നും നടി പറയുന്നു. സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് നടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചു എന്നാണ് വിവരം.കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സര്‍ക്കാറും കൂടിക്കാഴ്ച നടത്തിയത്.

admin

Recent Posts

ഖലിസ്ഥാനികള്‍ക്കായി കുടിയേറ്റനിയമം മാറ്റിയിട്ടില്ലെന്ന് കാനഡ; ജയശങ്കറിന് മറുപടിയുമായി ഇമിഗ്രേഷന്‍ മന്ത്രി

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതികള്‍ എന്നാരോപിക്കപ്പെടുന്നവരെ കാനഡയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ നിലപാടുകളോട് എതിര്‍പ്പുമായി…

5 mins ago

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ വലിച്ചു താഴെയിട്ട മദ്യപാനി പിടിയിൽ ! പ്രതിയെ പോലീസ് വാഹനത്തിൽ കൈയ്യേറ്റം ചെയ്ത് പെൺകുട്ടിയുടെ ബന്ധുക്കൾ

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ തടഞ്ഞു നിർത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക്…

15 mins ago

ബൂത്ത്തല പ്രവർത്തകരിൽ നിന്ന് ശേഖരിച്ച കണക്കുകൾ വിലയിരുത്തി ബിജെപി

കേരളത്തിൽ ബിജെപി പ്രതീക്ഷിക്കുന്നത് വമ്പൻ മുന്നേറ്റം ! വോട്ടിങ് ശതമാനം 20 കടക്കും I BJP

33 mins ago

രാഷ്ട്രീയക്കാരന് പ്രത്യേക നിയമമില്ലെന്ന് സുപ്രീം കോടതി; കെജ്‌രിവാളിന്റെ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവ് മറ്റന്നാള്‍; കസ്റ്റഡി കാലവധി 20 വരെ നീട്ടി

ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യഹ‍ര്‍ജിയിൽ വാദം പൂർത്തിയായി. മറ്റ് കേസുകൾ…

55 mins ago

ലക്ഷദ്വീപിലേയ്ക്ക് മോദിയുടെ സമ്മാനം- പരാളി സ്പീഡ് ബോട്ട് ; യാത്രാ സമയം 5 മണിക്കൂര്‍ കുറയും

ലക്ഷദ്വീപിലേയ്ക്കുള്ളയാത്രാ സമയം അഞ്ചുമണിക്കൂറിലേറെ വെട്ടിക്കുറയ്ക്കുന്ന പുതിയ യാത്രാ കപ്പല്‍ സര്‍വ്വീസ് തുടങ്ങി . പരാളി എന്നു പേരുള്ള ഈ അതിവേഗ…

1 hour ago