Sunday, May 5, 2024
spot_img

ഗുരുവായൂരിൽ ഇനി നേരിട്ട് ദർശനം; ഓൺലൈൻ രജിസ്‌ട്രേഷൻ ഒഴിവാക്കി ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഒഴിവാക്കി ഗുരുവായൂർ ദേവസ്വം ബോർഡ്. ഭരണസമിതിയുടേത് തീരുമാനം ഉത്തരവ് ആയി വരുന്നതോടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഒഴിവാകും. പുതിയ ദേവസ്വം ചെയർമാൻ ചുമതലയേറ്റതിനുശേഷം ഉച്ചയ്‌ക്ക് നടന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രദർശനത്തിന് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ മാനദണ്ഡങ്ങളിൽ ഇളവ് വന്നതിനെ തുടർന്നാണ് ദേവസ്വം ഭരണസമിതി ഓൺലൈൻ രജിസ്‌ട്രേഷൻ ഒഴിവാക്കാൻ തീരുമാനിച്ചത്.

എന്നാൽ ഡോ വി കെ വിജയനേയും, മുൻ എംപി ചെങ്ങറ സുരേന്ദ്രനെയും ദേവസ്വം ഭരണ സമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്തിരുന്നു. ഇരുവരുടെയും സത്യപ്രതിജ്ഞയ്‌ക്ക് ശേഷം നടന്ന യോഗത്തിൽ ഡോക്ടർ വികെ വിജയനെ ചെയർമാനായി തെരഞ്ഞെടുത്തു. കേരളവർമ്മ കോളേജ് റിട്ടയേർഡ് അദ്ധ്യാപകൻ ആണ് അദ്ദേഹം.

Related Articles

Latest Articles