Friday, April 26, 2024
spot_img

മഞ്ഞപ്പടയെ ലൂണ തന്നെ നയിക്കും; സഹൽ കളിക്കില്ല; കെ.പി. രാഹുൽ അന്തിമ ഇലവനില്‍; ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ് ങ്ങനെ

മഡ്ഗാവ്: ഐഎസ്എല്ലില്‍ ഹൈദരാബാദിനെതിരായ കലാശപ്പോരാട്ടത്തിനുള്ള ടീമിനെ ബ്ലാസ്റ്റേഴ്സ് (Kerala Blasters) പ്രഖ്യാപിച്ചു. ഫൈനലിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല. ക്യാപ്റ്റൻ അഡ്രിയൻ ലൂണ, കെ.പി. രാഹുൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. രണ്ടാം പാദ സെമിയിലും പരിക്കിനെ തുടർന്ന് വിട്ടുനിന്ന സഹൽ സമദ് കലാശക്കളിക്ക് ഇറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.

ബ്ലാസ്റ്റാഴ്‌സ് ഇലവൻ ഇങ്ങനെ: ഗിൽ,ഖബ്ര, ലെസ്‌കോവിച്ച്, ഹോർമിപാം, സന്ദീപ്, ജീക്‌സൺ സിങ്, പ്യൂയിറ്റ, ലൂണ(നായകൻ), രാഹുൽ കെ.പി, പേരേര ഡയസ്, വാസ്‌ക്വസ്‌. ആദ്യമായി ഫൈനൽ കളിക്കുന്ന ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാകും. സെമിയിൽ ജംഷദ്പൂരിനെതിരെ 2-1ന്റെ അഗ്രഗേറ്റ് ജയത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം കളിക്കു മുമ്പേ ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയം മഞ്ഞയില്‍ കുളിച്ചു കഴിഞ്ഞു.

Related Articles

Latest Articles