Friday, May 17, 2024
spot_img

മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ യൂണിറ്റില്‍ അച്ചടക്കനടപടി ! പത്തനാപുരത്ത് 14 കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കു സ്ഥലംമാറ്റം

മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി. മുന്നറിയിപ്പില്ലാതെ പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30 തീയതികളിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിരവിഭാഗം ഡ്രൈവർമാരെ സ്ഥലംമാറ്റുകയും നാല് ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് പത്തനാപുരം യൂണിറ്റ്.

ജീവനക്കാരുടെ കൂട്ട അവധി മൂലം പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും കോർപ്പറേഷന് 1,88,665 രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്തു. ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാമാർഗ്ഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികൾ ഒരുതരത്തിലും അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ വ്യക്തമാക്കി.

Related Articles

Latest Articles